Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം ടിയുടെ ഭീമൻ മമ്മൂട്ടി ആയിരുന്നു, രണ്ടാമൂഴം ഒരു കച്ചവട സിനിമയല്ല !

രണ്ടാമൂഴം സംഭവിച്ചാലും ഇല്ലെങ്കിലും എം ടിയുടെ ഭീമന് മമ്മൂട്ടിയുടെ സ്വരം തന്നെ !

എം ടിയുടെ ഭീമൻ മമ്മൂട്ടി ആയിരുന്നു, രണ്ടാമൂഴം ഒരു കച്ചവട സിനിമയല്ല !
, വ്യാഴം, 14 മാര്‍ച്ച് 2019 (11:05 IST)
എം ടി വാസുദേവൻനായരുടെ 'രണ്ടാമൂഴം' സിനിമയാകുന്നു എന്ന് പറഞ്ഞതുമുതൽ ആരാധകർ ആകാംക്ഷയിലായിരുന്നു. എന്നാൽ ഇപ്പോൾ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി കോടതിയെ സമീപിച്ചതുമുതൽ 'രണ്ടാമൂഴ'ത്തിൽ പ്രശ്‌‌നങ്ങൾ തുടങ്ങിയിരിക്കുകയാണ്. എങ്കിലും ആരാധകർ പ്രതീക്ഷ കൈവിടാതെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.
 
‘ഒരിക്കൽ പറഞ്ഞതെനിക്കോർമയുണ്ട്. മമ്മൂട്ടിക്ക് വേണ്ടി കഥയെഴുമ്പോൾ തിരക്കഥയെഴുമ്പോൾ മമ്മൂട്ടിയുടെ ശബ്ദത്തിൽ എനിക്കെന്റെ ചെവിയിൽ കേൾക്കാറുണ്ടായിരുന്നു എന്ന്. ഒരു നടനെന്ന നിലയിൽ അതൊക്കെ എനിക്ക് വലിയ അഭിമാനം തോന്നുന്ന കാര്യമാണ്. എം ടിയെ പോലൊരു സാഹിത്യകാരന് എന്നേപ്പോലൊരു സാധാരണ സിനിമാ നടന്റെ ശബ്ദത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സംസാരിക്കുന്നുവെന്ന് തോന്നുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ വലിയ നേട്ടം തന്നെയാണ്.‘
 
അതേസമയം, താന്‍ എം ടിയോട് പറയാന്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം രണ്ടാമൂഴത്തിലെ ഭീമനുമായി ബന്ധമുണ്ടെന്ന് പറയുകയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്‌റ്റാര്‍ മമ്മൂട്ടി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. 'പല അവസരങ്ങളിലും വാത്സല്യത്തോടും സ്നേഹത്തോടും എന്നോട് പ്രത്യേകമായ ഒരു വികാരം ഉണ്ടായിരുന്ന കഥാകാരനാണ് എം ടി വാസുദേവന്‍ നായർ‍. ഞാനെന്ന നടനാണോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്നറിയില്ല. മമ്മൂട്ടിക്ക് വേണ്ടി കഥ എഴുതുമ്പോള്‍ കഥാപാത്രങ്ങളായി തനിക്ക് തോന്നാറുള്ളത് മമ്മൂട്ടിയുടെ ശബ്‌ദം തന്നെയാണെ'ന്ന് അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
 
'ഒരിക്കല്‍ അദ്ദേഹത്തോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ട്. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോൾ എന്ന് എനിക്ക് അദ്ദേഹത്തോട് ചോദിക്കണാമെന്നുണ്ടായിരുന്നു. എന്നാൽ ധൈര്യമുണ്ടാകാത്തതിനാല്‍ ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല.
 
പക്ഷേ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരം ഉണ്ടായപ്പോള്‍ രംഗത്ത് വന്നത് ഞാനായിരുന്നു. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച്‌ 50 മിനിറ്റോളം വരുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു അത്. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അത് കഴിഞ്ഞ് സ്‌റ്റേജില്‍ കയറിയ അദ്ദേഹം എന്നോട് പറഞ്ഞത് വിജയിച്ചു വരിക എന്നായിരുന്നു. ഞാനിപ്പോഴും അതിനുതന്നെയാണ് ശ്രമിക്കുന്നത്' - മമ്മൂട്ടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസായി പ്രിയ വാര്യർ; ബോളിവുഡ് സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ