Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിനെ മാറ്റി, മമ്മൂട്ടിച്ചിത്രത്തില്‍ തമിഴ് യുവതാരം; അണിയറയില്‍ നടന്നതെന്ത്?

Webdunia
ചൊവ്വ, 10 ജൂലൈ 2018 (12:37 IST)
വലിയ സിനിമകള്‍ സംഭവിക്കുമ്പോള്‍ മുന്‍‌കൂട്ടി തീരുമാനിച്ചിരുന്ന പല കാര്യങ്ങളില്‍ നിന്നും മാറ്റം വരുന്നത് സ്വാഭാവികമാണ്. കഥ പ്രൊജക്ടായി മാറുമ്പോള്‍ നായകന്‍ മാറിയേക്കാം. ചിലപ്പോള്‍ സംവിധായകന്‍ തന്നെ മാറിയേക്കാം. ഇതൊക്കെ സിനിമയില്‍ പതിവുള്ള കാര്യങ്ങള്‍.
 
‘പോക്കിരിരാജ’ എന്ന വമ്പന്‍ ഹിറ്റ് സിനിമയില്‍ മമ്മൂട്ടിക്കൊപ്പം തന്നെ നായകനായിരുന്നു പൃഥ്വിരാജും. ആ സിനിമയുണര്‍ത്തിയ തരംഗം വീണ്ടും സൃഷ്ടിക്കാനാകുമോ എന്ന ആലോചനയിലായിരുന്നു കുറച്ചുകാലമായി സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും. ഒടുവില്‍ പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം സംഭവിക്കുകയാണ്. ‘രാജ 2’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 
രാജ 2ല്‍ പൃഥ്വിരാജ് അഭിനയിക്കുന്നില്ല എന്നതാണ് വലിയ പ്രത്യേകത. പൃഥ്വിക്ക് പകരം തമിഴകത്ത് നിന്ന് ഒരു യുവതാരം അഭിനയിക്കും. അത് ആരെന്ന് തീരുമാനിച്ചിട്ടില്ല. ആ കഥാപാത്രം തമിഴ് തന്നെയായിരിക്കും സംസാരിക്കുക.
 
പോക്കിരിരാജയുടെ കഥയുമായി രാജ 2ന് ബന്ധമൊന്നും ഉണ്ടായിരിക്കില്ല. മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെ മാത്രം എടുത്താണ് രാജ 2 ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ കഥാപശ്ചാത്തലം പൂര്‍ണമായും മാറും. 
 
രാജ 2 നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments