Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന കഥയുമായി മമ്മൂട്ടി എത്തുന്നു!

'പേരൻപ്' ഫസ്‌റ്റ്‌ലുക്ക് പ്രൊമോ ഏറ്റെടുത്ത് ആരാധകർ

കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന കഥയുമായി മമ്മൂട്ടി എത്തുന്നു!
, ചൊവ്വ, 10 ജൂലൈ 2018 (12:00 IST)
സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരൻപ്. നീണ്ട വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി പേരൻപിനുണ്ട്. ഏഷ്യയുടെ ഓസ്‌ക്കാർ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്‌റ്റിവെലിൽ പോയി തിളങ്ങി നിൽക്കു‌കയാണ് ചിത്രം. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് ചിത്രത്തെ വരവേറ്റത്. 
 
ചിത്രത്തിൽ മമ്മൂട്ടി ഒരു കുട്ടിയുടെ അച്ഛന്റെ വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്‌റ്റ്‌ലുക്ക് പ്രൊമോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ദേശീയ പുരസ്‌ക്കാര ജേതാവ് റാം ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം മെയ് മാസം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇനിയും സ്ഥിരീകരിച്ചില്ല.
 
ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ പതിനേഴാം സ്ഥാനത്തായിരുന്നു പേരന്‍പ് എത്തിയത്. അമുദവാന്‍ എന്നൊരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്. ഒരു അച്ഛന്റെയും മകളുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഈ കഥാപാത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് ഒരു ദേശീയ പുരസ്‌കാരം ഉറപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ നിന്നും മാറി കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന കഥയുമായിട്ടാണ് പേരന്‍പിലൂടെ മമ്മൂട്ടി എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒക്‍ടോബര്‍ 11ന് രാവിലെ 7:09ന് മലയാള സിനിമയെ മോഹന്‍ലാല്‍ പിടിച്ചുകുലുക്കും!