Webdunia - Bharat's app for daily news and videos

Install App

രാജമാണിക്യത്തില്‍ അഭിനയിക്കണോ എന്ന് റഹ്മാന് സംശയം; ഒടുവില്‍ ധൈര്യം പകര്‍ന്നത് മമ്മൂട്ടി

Webdunia
ബുധന്‍, 3 നവം‌ബര്‍ 2021 (09:42 IST)
ഇടതുകണ്ണിന് കാഴ്ചയില്ലാത്ത മാണിക്യത്തെ മമ്മൂട്ടി അവതരിപ്പിച്ചിട്ട് ഇന്നേക്ക് 16 വര്‍ഷമായി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം മലയാളത്തിലെ ട്രെന്‍ഡ് സെറ്ററായിരുന്നു. പോത്ത് കച്ചവടക്കാരനായി എത്തിയ മാണിക്യത്തേയും കൂട്ടാളികളേയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. 
 
ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിച്ചത്. മാണിക്യത്തിന്റെ സഹോദര തുല്യനായ കഥാപാത്രമായിരുന്നു റഹ്മാന്റേത്. രാജമാണിക്യത്തില്‍ അഭിനയിക്കണമോയെന്ന കാര്യത്തില്‍ താന്‍ കണ്‍ഫ്യൂഷനായിരുന്നുവെന്ന് റഹ്മാന്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 
 
നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്ന് തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നാണ് റഹ്മാന്‍ പറഞ്ഞിരുന്നത്. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചപ്പോള്‍ 'രാജമാണിക്യം നിനക്ക് ഒരു ബ്രേക്ക് ആവുമെന്നായിരുന്നു' അദ്ദേഹത്തിന്റെ മറുപടി. പടം ഹിറ്റാവും. ധൈര്യമായി അഭിനയിക്കുകയെന്നും മമ്മൂക്ക പറഞ്ഞിരുന്നു.
 
അതെന്തായാലും അച്ചട്ടായി. മികച്ച വിജയമായി രാജമാണിക്യം മാറി. തിരോന്തോരം സ്റ്റൈയില്‍ നിര്‍മ്മിച്ച സിനിമ പ്രതീക്ഷിച്ചതിനുമപ്പുറം വിജയം നേടിയെന്നും തന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടെന്നും റഹ്മാന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments