Webdunia - Bharat's app for daily news and videos

Install App

'ദളപതി 66' കഥയില്‍ വിജയ് മാറ്റംവരുത്തിയോ ? പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
ബുധന്‍, 3 നവം‌ബര്‍ 2021 (09:12 IST)
വിജയുടെ 'ദളപതി 66' ഒരുങ്ങുകയാണ്. തമിഴ്-തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ദില്‍ രാജുവാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്‍ കൂടുതല്‍ സിനിമകള്‍ തെലുങ്കില്‍ ചെയ്തിട്ടുള്ളതിനാല്‍ 'ദളപതി 66' ടോളിവുഡ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരിക്കും നിര്‍മ്മിക്കുകയെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ വിജയ് കഥയില്‍ മാറ്റംവരുത്തിയോ ഇല്ലയോ എന്ന ചോദ്യമാണ് കോളിവുഡില്‍ നിന്ന് ഉയരുന്നത്. അതിനുള്ള ഉത്തരം സംവിധായകന്‍ തന്നെ ഒരു ഒരു അഭിമുഖത്തില്‍ നല്‍കി. 
 
നിര്‍മ്മാതാവ് ദില്‍ രാജു വിജയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ സംവിധായകനും ഉണ്ടായിരുന്നു. വിജയമായി സമയം ചെലവഴിക്കാനായ സന്തോഷത്തിലായിരുന്നു വംശി പൈഡിപ്പള്ളി. അദ്ദേഹം പറഞ്ഞ കഥ നടന് ഇഷ്ടമായി. ഇപ്പോള്‍ വിജയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. തമിഴ്-തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന മികച്ചൊരു തമിഴ് ചിത്രം ആയിരിക്കും ഇതെന്നാണ് പറയുന്നത്. 
 
വിജയ് ഇപ്പോള്‍ നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പമുള്ള 'ബീസ്റ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്, ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കര്‍ണാ പുടം തകര്‍ന്നു

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

അടുത്ത ലേഖനം
Show comments