Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഞ്ജിത്തിന്‍റെ ആ സിനിമയുടെ കാര്യത്തില്‍ മമ്മൂട്ടിക്ക് സംശയമുണ്ടായിരുന്നു - “ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ?” - എന്ന മട്ടില്‍ പെരുമാറി!

മമ്മൂട്ടി
, ചൊവ്വ, 30 ഏപ്രില്‍ 2019 (14:00 IST)
കോമഡിച്ചിത്രങ്ങളിലൂടെ തുടങ്ങുകയും ബിഗ്ബജറ്റ് ആക്ഷന്‍ സിനിമകളിലേക്ക് വഴി മാറുകയും ഒരു ഘട്ടമെത്തിയപ്പോള്‍ നല്ല സിനിമകളുടെ വഴിയാണ് തന്‍റേതെന്ന് തിരിച്ചറിഞ്ഞ് അതിലൂടെ നടക്കുകയും ചെയ്യുന്ന എഴുത്തുകാരനും സംവിധായകനുമാണ് രഞ്ജിത്. ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു. അത്തരത്തില്‍ ഒരു നല്ല സിനിമയായിരുന്നു മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്.
 
ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി ആദ്യത്തെ രണ്ടുമൂന്ന് ദിവസം മമ്മൂട്ടിക്ക് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു എന്നാണ് രഞ്ജിത് പറയുന്നത്. ഈ ചെയ്യുന്നതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. ക്യാമറാമാന്‍ വേണുവിനോട് ഇക്കാര്യം മമ്മൂട്ടി പറയുകയും ചെയ്തു.
 
സിനിമ വരുമ്പോള്‍ നോക്കാമെന്നായിരുന്നു ഇതില്‍ രഞ്ജിത്തിന്‍റെ നിലപാട്. എന്നാല്‍ കുറച്ചുദിവസത്തിനുള്ളില്‍ തന്നെ ചിത്രത്തിന്‍റെ ഗൌരവം മമ്മൂട്ടിക്ക് പിടികിട്ടി. ഷൂട്ടിംഗിന്‍റെ ഏഴാം ദിനം മമ്മൂട്ടി വേണുവിനോട് - ഇതൊരു വ്യത്യസ്തമായ സിനിമയാണെന്നും ഞാന്‍ നന്നായി ആസ്വദിച്ച് അഭിനയിക്കാന്‍ തുടങ്ങിയെന്നും മമ്മൂട്ടി പറഞ്ഞു. ആദ്യം പറഞ്ഞ അഭിപ്രായം തിരിച്ചെടുത്തിരിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു. 
 
പ്രാഞ്ചിയേട്ടനിലെ തൃശൂര്‍ ഭാഷ ആദ്യമൊക്കെ മമ്മൂട്ടിക്ക് ഒരു പ്രശ്നമായിരുന്നു. എന്നാല്‍ മമ്മൂട്ടി അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് രഞ്ജിത്തിന് അറിയാമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
 
മലയാള സിനിമയിലെ സറ്റയറുകളില്‍ മുന്‍‌പന്തിയിലാണ് പ്രാഞ്ചിയേട്ടന്‍റെ സ്ഥാനം. ചിത്രം മികച്ച കൊമേഴ്സ്യല്‍ വിജയം നേടുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏത് തരം ഭാഷയും പെട്ടന്ന് പിടിക്കുന്ന ആളാണ് മമ്മൂക്ക, ആ ചലഞ്ചും ഏറ്റെടുത്തു: രഞ്ജിത്