Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി ക്ലബിനായി മമ്മൂട്ടിച്ചിത്രം!

100 കോടി ക്ലബിനായി മമ്മൂട്ടിച്ചിത്രം!
, തിങ്കള്‍, 26 ഫെബ്രുവരി 2018 (19:23 IST)
പുലിമുരുകന്‍ മലയാള സിനിമയ്ക്ക് ലഭിച്ച ഉണര്‍വ്വായിരുന്നു. 100 കോടി ക്ലബില്‍ എന്നെങ്കിലും ഒരു മലയാള സിനിമയ്ക്ക് പ്രവേശിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ലഭിച്ച മറുപടി. അത് മലയാള സിനിമാ വ്യവസായത്തിനാകെ ആത്മവിശ്വാസം നല്‍കുകയും വമ്പന്‍ പ്രൊജക്ടുകള്‍ ആരംഭിക്കാന്‍ നിര്‍മ്മാതാക്കളെ പ്രചോദിപ്പിക്കുകയും ചെയ്തു.
 
മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘മാമാങ്കം’  എന്ന സിനിമയാണ് മലയാളത്തിന്‍റെ അടുത്ത 100 കോടി പ്രതീക്ഷ. അമ്പത് കോടിക്ക് മേല്‍ ബജറ്റുള്ള സിനിമ 12 വര്‍ഷത്തെ ഗവേഷണത്തിനു ശേഷം സജീവ് പിള്ള എന്ന നവാഗതനാണ് സംവിധാനം ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്തുനടന്ന പോരാട്ടത്തിന്‍റെ വീരകഥയാണ് മാമാങ്കം പറയുന്നത്.
 
വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകും.
 
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ നിന്നുള്ളവരാണ് പ്രധാന കഥാപാത്രങ്ങളെല്ലാം. മമ്മൂട്ടിയോടൊപ്പം നാല് യോദ്ധാക്കള്‍ കൂടെ പ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു. ബാഹുബലി പോലെ ഇന്റര്‍നാഷണല്‍ ലെവലിലാണ് ഈ ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാമാങ്കം മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്. 
 
തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനചിത്രങ്ങളായ ബഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്‍റെയും വി എഫ് എക്സ് ചെയ്യുന്നത്. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ശിഷ്യനാണ് സജീവ്. വിധേയനും മതിലുകളും പോലെ മാമാങ്കവും മമ്മൂട്ടിയുടെ കരിയറിലെ തിളക്കമാര്‍ന്ന ഏടായിരിക്കും. 
 
മമ്മൂട്ടി ചേകവരായെത്തുന്ന ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന നിരവധി പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം വാള്‍പ്പയറ്റ് നിറഞ്ഞ ഒരു സിനിമയില്‍ മമ്മൂട്ടി ഇപ്പോഴാണ് ഭാഗമാകുന്നത്. മംഗലാപുരവും കാസര്‍കോടുമാണ് പ്രധാന ലൊക്കേഷനുകള്‍. എം ജയചന്ദ്രനാണ് സംഗീതം. പല ഷെഡ്യൂളുകളിലായി ചിത്രീകരിക്കുന്ന സിനിമ 2019 റിലീസാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു, സംവിധാനം മണിരത്നം !