Webdunia - Bharat's app for daily news and videos

Install App

ഈ വിസ്മയചിത്രത്തിന് മുന്നില്‍ തകരാന്‍ ഇനിയെത്ര റെക്കോര്‍ഡുകൾ? മമ്മൂട്ടിക്ക് മുന്നിൽ ചരിത്രം വഴിമാറുന്നു!

6 ദിവസം, ഡെറിക് എബ്രഹാം വാരിക്കൂട്ടിയത് 21 കോടി?!

Webdunia
വെള്ളി, 22 ജൂണ്‍ 2018 (11:41 IST)
ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ കുതിപ്പ് തുടരുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്ക് മുന്നിൽ പല റെക്കോർഡുകളും തിരുത്തിക്കുറിക്കപ്പെട്ടിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ഇതിനിടയിൽ ടിക്കറ്റ് കിട്ടാതെ തിരികെ പോയവർ അനേകമാണ്. 
 
അബ്രഹാമിന്റെ സന്തതികൾ ഞെട്ടിക്കുകയാണ്. റിലീസിനെത്തിയ ചിത്രം ആദ്യദിവസം മുതൽ കോടികൾ പെട്ടിയാക്കുകയാണ്. കേരളത്തിൽ മാത്രം 136 തിയേറ്ററുകൾ മാത്രമായിരുന്നു അബ്രഹാമിന് കിട്ടിയത്. ഇതിൽ ഭൂരിഭാഗവും ഹൌസ്ഫുൾ ഷോകളാണ് കളിക്കുന്നത്. ഇതോടെ സ്പെഷ്യൽ ഷോകൾ കളിക്കേണ്ടി വന്നു.
 
റിലീസ് ചെയ്ത് 6 ദിവസം പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷനാണ് അബ്രഹാം സ്വന്തമാക്കുന്നത്. ആദ്യദിനം 3.45 കോടിയാണ് സ്വന്തമാക്കിയത്. രണ്ടാമത്തെ ദിവസം 5.67 കോടി. മൂന്നാം ദിനം 3.23 കോടി, ബാക്കിയുള്ള ദിവസങ്ങളിൽ ചിത്രം സ്വന്തമാക്കിയത് 6 കോടിക്കടുത്ത്. 6 ദിവസം കൊണ്ട് 20 കോടിയിലധികം കളക്ഷൻ വാരാൻ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് സൂചന. 
  
ജോഷിയും ഷാജി കൈലാസും രഞ്ജിതും രണ്‍ജി പണിക്കരും ഒരുമിച്ചുചേര്‍ന്നാല്‍ എങ്ങനെയുണ്ടാവും? അങ്ങനെയൊരു മേക്കിംഗ് രീതിയായിരുന്നു ഷാജി പാടൂരിന്. ഏബ്രഹാമിന്‍റെ സന്തതികള്‍ കണ്ട പ്രേക്ഷകരെല്ലാം എതിരഭിപ്രായമില്ലാതെ അംഗീകരിക്കുന്ന കാര്യമാണത്. 
 
ഈ വിസ്മയചിത്രത്തിന് മുന്നില്‍ തകരാന്‍ ഇനിയെത്ര റെക്കോര്‍ഡുകള്! മമ്മൂട്ടിയെന്ന മഹാമേരുവിന് മാത്രം അനശ്വരമാക്കാന്‍ കഴിയുന്ന ഡെറിക് ഏബ്രഹാം എന്ന മനുഷ്യനെ സ്ക്രീനില്‍ കാണാനായി പെരുമഴ വകവയ്ക്കാതെ ഇരമ്പിക്കയറുകയാണ് ജനം. ഈ മഴക്കാലചിത്രം ബോക്സോഫീസിലും കോടികളുടെ കുളിര്‍മഴ പെയ്യിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments