Webdunia - Bharat's app for daily news and videos

Install App

2019ൽ കൊമ്പുകോർക്കുന്നത് മമ്മൂട്ടിയും ദിലീപും!

2019ൽ കൊമ്പുകോർക്കുന്നത് മമ്മൂട്ടിയും ദിലീപും!

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (16:09 IST)
നല്ല നല്ല ചിത്രങ്ങൾ സിനിമാ പ്രേമികൾക്ക് നൽകി 2018 പടിയിറങ്ങുമ്പോൾ 2019 ഒരുക്കിവച്ചിരിക്കുന്നത് അതിലും വലിയ സർപ്രൈസുകളാണ്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലുള്ള രണ്ട് താരങ്ങളാണ് മമ്മൂട്ടിയും ദിലീപും. ഈ പുതുവത്സരത്തിൽ മത്സരത്തിനൊരുങ്ങുന്നത് ഇവർ തന്നെയാണ്.
 
ആരാധകർ ഏറെ കാത്തിരിക്കുന്ന കോടതി മമ്മൂട്ടി ചിത്രങ്ങളിൽ രണ്ടെണ്ണം ഫെബ്രുവരി റിലീസ് ആകും. പേരൻപും യാത്രയും. മലയാളം അല്ലെങ്കിലും മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങൾ ആണിവ. ഫെബ്രുവരി കഴിഞ്ഞും മമ്മൂക്കയുടെ നിരവധി ചിത്രങ്ങൾ റിലീസിനെത്തും.
 
ഉണ്ട, രാജാധിരാജ, പതിനെട്ടാം പടി, മാമാങ്കം, ബിലാൽ തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി 2019ൽ റിലീസിനെത്തും. അതേസമയം, ഈ ചിത്രങ്ങൾക്കൊപ്പം തന്നെ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത് ദിലീപ് ചിത്രങ്ങളാണ്. പ്രൊഫസർ ഡിങ്കൻ, കോടതി സമക്ഷം ബാലൻ വക്കീൽ, പറക്കും പപ്പൻ തുടങ്ങിയ ചിത്രങ്ങളിലാണ് ദിലീപ് മിന്നിക്കാൻ എത്തുന്നത്
 
ഈ 2019ൽ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളുമായി മമ്മൂട്ടിയും ദിലീപും കൊമ്പുകോർക്കുകയാണ്. ഇവരിൽ ആര് പ്രേക്ഷകഹൃദയത്തെ കീഴടക്കും എന്നത് കാത്തിരുന്ന് കാണേണ്ടതുതന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

K.Sudhakaran: നേതൃമാറ്റം ഉടന്‍, സുധാകരനു അതൃപ്തി; പകരം ആര്?

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു; 97 ശതമാനം മരണ നിരക്കുള്ള മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു

അടുത്ത ലേഖനം
Show comments