Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ് ഫാദറിന്റെ റെക്കോർഡുകൾ പൊട്ടിക്കാൻ ഒരാൾ വരുന്നുണ്ട്!

അന്നും ഇന്നും മമ്മൂട്ടിയ്ക്ക് പകരം മമ്മൂട്ടി തന്നെ!

ഗ്രേറ്റ് ഫാദറിന്റെ റെക്കോർഡുകൾ പൊട്ടിക്കാൻ ഒരാൾ വരുന്നുണ്ട്!
, വെള്ളി, 21 ഏപ്രില്‍ 2017 (10:00 IST)
മമ്മൂട്ടി ആരാധകരുടെ കുറച്ചു വർഷത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് മെഗാസ്റ്റാറിന്റെ ദ ഗ്രേറ്റ് ഫാദർ റിലീസ് ചെയ്തത്. റിലീസ് ചെയ്യുന്നതിനും മുൻപേ പലർക്കും ഉറപ്പായിരുന്നു ചിത്രം റെക്കോർഡ് സൃഷ്ടിക്കുമെന്ന്. പുലിമുരുകന്റെ പല റെക്കോർഡുകളും ഗ്രേറ്റ് ഫാദർ പൊളിച്ചടുക്കി. ശേഷം വന്ന ബിയോൺ ബോർഡേഴ്സോ പുത്തൻപണത്തിനോ ആ റെക്കോർഡുകൾ പൊട്ടിയ്ക്കാൻ പോയിട്ട് തൊടാൻ പോലും പറ്റിയില്ല.
 
ഗ്രേറ്റ് ഫാദറിന്റെ വിജയത്തിനു ശേഷം നിർമാതാക്കൾക്കും സംവിധായകർക്കും മമ്മൂട്ടിയിൽ ഉണ്ടായിരിക്കുന്ന വിശ്വാസം ഇരട്ടിയായിരിക്കുകയാണ്. ഇതിന്റെ ഉദാഹരണമാണ് കുഞ്ഞാലി മരക്കാർ എന്ന ചിത്രം. വമ്പന്‍ പ്രോജക്ടില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ആരംഭിക്കുന്ന വിവരം ഏറെ ആഹ്ലാദത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
 
ബിഗ് ബിക്ക് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായിട്ടാണ് മമ്മൂട്ടി വേഷമിടുക. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. 
 
1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍. സാമൂതിരിയായി പ്രിഥ്വിരാജും ചിത്രത്തിലുണ്ടാകുമെന്ന് സൂചനയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജാണ് ചിത്രം നിര്‍മിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവിനെ സഖാവാക്കിയത് ഈ മാന്ത്രികകരങ്ങളാണ്! ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നുവെന്ന് ചിത്രത്തിന്റെ മേക്കപ്പ്‌മാൻ