കാലിടറാതെ ഡെറിക്, മമ്മൂട്ടിയെ കളിയാക്കിവരൊക്കെ എവിടെ?- ഇത് പുതിയ റെക്കോർഡ്
മമ്മൂട്ടി യുഗം അങ്ങനെയൊന്നും അവസാനിക്കത്തില്ല!
Publish Date: Mon, 02 Jul 2018 (14:00 IST)
Updated Date: Mon, 02 Jul 2018 (14:03 IST)
മമ്മൂട്ടിയുഗം അവസാനിച്ചെന്ന് പറഞ്ഞവരുടെ മുഖത്തേറ്റ ഇരുട്ടടിയാണ് ശരിക്കും അബ്രഹാമിന്റെ സന്തതികളുടെ വിജയം. സിനിമയെന്ന മേഖലയിലെ യാത്രയിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. എന്നാൽ, മമ്മൂട്ടി എന്ന നടനെ കളിയാക്കിയും അധിക്ഷേപിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മെഗാസ്റ്റാറിനെ അപമാനിച്ചവർക്കുള്ള മറുപടി കൂടിയാണ് പുതിയ ചിത്രത്തിന്റെ വിജയം. രക്തബന്ധത്തിന്റെ കഥ പറയുന്ന അബ്രഹാമിന്റെ സന്തതികൾ തേരോട്ടം തുടരുകയാണ്. ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരംഭത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ഇപ്പോഴിതാ, മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കിയിരുക്കുകയാണ് ചിത്രം. മൂന്നാം ആഴ്ചയിലേക്ക് എത്തിയ ചിത്രത്തിന് ഇപ്പോഴും പ്രേക്ഷകരുടെ തള്ളിക്കയറ്റമാണ്. ഒന്‍പത് ദിവസം കൊണ്ട് 5000 പ്രദര്‍ശനം കേരളത്തില്‍ നിന്ന് മാത്രം സിനിമയ്ക്ക് കിട്ടിയിരിക്കുകയാണ്.
പതിനാറ് ദിവസം കൊണ്ട് കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും 80.5 ലക്ഷം എന്ന വലിയ തുക സ്വന്തമാക്കിയിരുക്കുകയാണ് ഈ ചിത്രം. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഒമ്പത് ദിവസം കൊണ്ട് 5000 ഷോ കഴിഞ്ഞ സിനിമ നിലവില്‍ 10000 പ്രദര്‍ശനങ്ങള്‍ നടത്തിയെന്ന റെക്കോർഡും ഈ ചിത്രം സ്വന്തം പേരിലെഴുതിയിരിക്കുകയാണ്.