Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ കണ്ണുകൾ കൗതുകമുള്ള കുട്ടിയെപ്പോലെ തിളങ്ങും, സിനിമയെക്കുറിച്ച് സംസാരിച്ചാൽ മതി, മെഗാസ്റ്റാറിനെ കുറിച്ച് നടി കവിത നായർ

Mammootty

കെ ആര്‍ അനൂപ്

, വെള്ളി, 12 ജനുവരി 2024 (09:27 IST)
Mammootty
മലയാള സിനിമ ഇൻഡസ്ട്രിയിലെ 'ഗ്ലാമർ മാൻ' ആരാണെന്ന് ചോദിച്ചാൽ സിനിമ പ്രേമികൾ വേറൊന്നും ആലോചിക്കാതെ മമ്മൂട്ടിയുടെ പേര് പറയും. മമ്മൂട്ടിയുടെ കരിയറിലെ മികച്ച രണ്ട് വർഷങ്ങളാണ് കടന്നുപോയത്. ഈ കാലയളവിൽ മലയാള സിനിമയ്ക്ക് ഏറ്റവും അധികം ഹിറ്റുകൾ സമ്മാനിച്ചതും മെഗാസ്റ്റാർ തന്നെയാണ്. ഇന്നും പുതുമ തേടി അലയാനുള്ള മനസ്സും തന്നിലെ നടനെ തേച്ചു മിനുക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പ്രത്യേകതയുമാണ് ഈ വിജയങ്ങൾക്ക് പിന്നിൽ. 2023ൽ മിന്നും വിജയം സ്വന്തമാക്കിയ കണ്ണൂർ സ്‌ക്വാഡിലെ പ്രകടനവും സൂപ്പർ താരങ്ങൾ തൊടാൻ മടിക്കുന്ന സ്വവർഗാനുരാഗിയായി എത്തിയ കാതലും ചർച്ച വേദികളിൽ നടന്റെ പേര് നിറസാന്നിധ്യമായി മാറാൻ കാരണമായി.ഭ്രമയുഗം റിലീസിന് ഒരുങ്ങുകയാണ്. ഇതിലും വ്യത്യസ്തമായ ഒരു മമ്മൂട്ടിയെ കാണാൻ ആകും. ഇപ്പോഴിതാ മമ്മൂട്ടി എന്ന നടനെ കുറിച്ച് സിനിമ താരം കവിത നായർ എഴുതിയ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
 
"ഹ്മ്മ്മ്മ് :) എന്നെയും നിങ്ങളെയും വിസ്മയിപ്പിക്കുന്നത് ഒരിക്കലും അവസാനിക്കുന്നില്ല..ശരിയാണ് മിക്കവാറും എല്ലാ സമയത്തും, ആ നിരോധിതവും ജനവാസമില്ലാത്തതുമായ പ്രദേശങ്ങളിലേക്ക് തുഴയുന്ന ഏകാന്തനായ ഒരു വ്യക്തിയായാണ് ഞാൻ അയാളെ കാണുന്നത്:) ഈ കഴിഞ്ഞ കുറച്ച് വർഷങ്ങൾ അയാളെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശകരവും സാഹസികവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രായവും താരമൂല്യവും നമുക്ക് എടുക്കാൻ കഴിയില്ല, കാരണം അത് ഒരിക്കലും കാരണമായി തോന്നുന്നില്ല. സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അയാളുടെ കണ്ണുകൾ കൗതുകമുള്ള കുട്ടിയെപ്പോലെ തിളങ്ങുന്നു. ഇത് 'മമ്മൂട്ടി' ഭൂമിയിൽ അടയാളപ്പെടുത്താത്ത ഇടങ്ങൾ കൂടുതൽ തവണ കണ്ടെത്തട്ടെ, നിങ്ങൾക്ക് എപ്പോഴും ജിജ്ഞാസയും ധൈര്യവും മഹത്വവും ഉണ്ടാകട്ടെ",-കവിത നായർ എഴുതി.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹത്തിന് നാല് ദിനങ്ങള്‍ കൂടി, ലഹങ്കയില്‍ അതിസുന്ദരിയായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ