Webdunia - Bharat's app for daily news and videos

Install App

30 വർഷം മുൻപും ശേഷവും! - വേഷപ്പകർച്ചകൾ കൊണ്ട് വിസ്മയം തീർത്ത മഹാനടൻ, മമ്മൂട്ടി!

നീലിമ ലക്ഷ്മി മോഹൻ
ബുധന്‍, 13 നവം‌ബര്‍ 2019 (14:43 IST)
വേഷപ്പകർച്ചകൾ കൊണ്ട് വിസ്മയം തീർത്ത മഹാനടന്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രമാണ് മാമാങ്കത്തിലേത്. മമ്മൂട്ടിയെന്ന മഹാനടൻ ആടിത്തീർക്കാത്ത വേഷമുണ്ടോ? ഭാവമുണ്ടോ? ഇല്ലായെന്ന് തന്നെ പറയാം. എന്നിട്ടും ഓരോ സിനിമയിലേയും കഥാപാത്രങ്ങളെ ഏതെങ്കിലും ഒക്കെ വിധത്തിൽ വ്യത്യസ്തമാക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. 
 
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘മാമാങ്ക’ത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലായിരിക്കുകയാണ്. ഡിസംബര്‍ 12ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുന്നത്. മാമാങ്കത്തിലെ സ്ത്രൈണഭാവമുള്ള വേഷവും എത്തിയതിന് പിന്നാലെ മമ്മൂട്ടിയുടെ മറ്റൊരു പെണ്‍ വേഷമാണ് വൈറലാകുന്നത്.
 
1983ല്‍ പുറത്തിറങ്ങിയ ‘ഒന്നു ചിരിക്കൂ’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യം പെണ്‍ വേഷത്തിലെത്തിയത്. 36 വര്‍ഷം മുമ്പ് ചെയ്ത പെണ്‍വേഷത്തേക്കാളും സുന്ദരമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ലുക്കെന്നാണ് ആരാധകർ പറയുന്നത്. മാമാങ്കത്തിലെ സ്ത്രൈണഭാവമുള്ള ലുക്കിന് മീശയും താടിയും ഉണ്ട് എന്നത് മാത്രമാണ് പ്രത്യേകത. 
 
മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ സിനിമയാണ് മാമാങ്കം. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments