Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്ണഴകിൽ മമ്മൂട്ടി, വേഷ പകർച്ചയുടെ തമ്പുരാൻ; മാമാങ്കത്തിലെ ആ സർപ്രൈസ് ഇതാ !

പെണ്ണഴകിൽ മമ്മൂട്ടി, വേഷ പകർച്ചയുടെ തമ്പുരാൻ; മാമാങ്കത്തിലെ ആ സർപ്രൈസ് ഇതാ !

നീലിമ ലക്ഷ്മി മോഹൻ

, ചൊവ്വ, 12 നവം‌ബര്‍ 2019 (18:08 IST)
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മമ്മൂട്ടി സ്‌ത്രൈണ ഭാവത്തിലെത്തുന്നു. വനിതയ്ക്ക് നൽകിയ പ്രത്യേക ഫോട്ടോഷൂട്ടിലാണ് മലയാള സിനിമയുടെ മഹാനടൻ മാ‍മാങ്കമെന്ന ബിഗ്ബജറ്റ് ചിത്രത്തിൽ സ്ത്രൈണവേഷത്തിലെത്തുന്നതിന്റെ ഫോട്ടോ പുറത്തുവിട്ടത്. നിർമാതാവ് വേണു കുന്നപ്പള്ളിയാണ് ഫേസ്ബുക്ക് വഴി ഫോട്ടോ പുറത്തുവിട്ടത്. 
 
മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ ഭാഗമായാണ് മമ്മൂട്ടി സ്ത്രീ വേഷത്തിലെത്തുന്നത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അതിൽ ഒന്നാണ് സ്ത്രൈണ വേഷം. 
 
മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി മമ്മൂട്ടിയെ നായകനാക്കി ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാമാങ്കം. 50 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന മാമാങ്കം 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെ ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥ പറയുന്ന ചിത്രം കൂടിയാണിത്.
 
പ്രാചി ദേശായിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ ദേവദാസിയുടെ വേഷമാണ് പ്രാചി അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്. ഹിന്ദി. ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റും. മലേഷ്യ, ഇന്തൊനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റിലീസ് ചെയ്യും. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി മുമ്പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു.
(ഫോട്ടോക്ക് കടപ്പാട്: വനിത)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയി, ഡിവിഡി ഇറങ്ങിയപ്പോൾ ഹിറ്റായി; നന്ദി പറഞ് നമിത പ്രമോദ്