കുഞ്ഞാലിമരയ്ക്കാർ വരുന്നു! റെക്കോർഡുകൾ പൊട്ടിക്കാൻ മമ്മൂട്ടി!

മമ്മൂട്ടി ആരാധകർക്കൊരു സന്തോഷ വാർത്ത

Webdunia
വ്യാഴം, 15 ഫെബ്രുവരി 2018 (10:17 IST)
ആരാധകരുടെ കാത്തിരുപ്പുകൾക്കൊടുവിൽ കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമാണ്. മമ്മൂട്ടിയെ നായകനാക്കി ഓഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ ഒരുക്കുന്ന  കുഞ്ഞാലിമരക്കാറിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു. നിർമാതാവ് ഷാജി നടേശൻ ഫേസ്ബൂക്കിലൂടെയാണ് പ്രീ പ്രൊഡക്ഷൻ ആരംഭിച്ച വിവരം അറിയിച്ചത്. ചിത്രത്തിന്റ ഷൂട്ടിംഗ് ഈ വർഷം ജൂലൈയിൽ തുടങ്ങും.
 
വമ്പന്‍ പ്രോജക്ടില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ആരംഭിക്കുന്ന വിവരം നേരത്തേ ഏറെ ആഹ്ലാദത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. കുഞ്ഞാലി മരയ്ക്കാർ 4 ആണ് വരുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍.  
 
കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. നേരത്തേ കുഞ്ഞാലിമരയ്ക്കാർ എന്ന പേരിൽ 1967ൽ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി കെ പരീക്കുട്ടി നിർമിച്ച് എസ് എസ് രാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രേംനസീർ ആയിരുന്നു നായകൻ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments