Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും ഉണ്ണി മുകുന്ദനും വീണ്ടുമൊരു‌മിക്കുന്നു! - മറ്റൊരു പ്രത്യേകത കൂടി‌യുണ്ട്

ഹരിയെ ചിരിപ്പിക്കാന്‍ നീന!

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (15:32 IST)
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കുട്ടനാടന്‍ ബ്ലോഗി‘ന്റെ ഷൂട്ടിംഗ് ഈ മാസം 19ന് ആരംഭിക്കും. അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. നീന എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് ഷം‌ന ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്‍. ഷം‌നയും മമ്മൂട്ടിയും ഒന്നിച്ചുവരുന്ന രംഗങ്ങള്‍ വലിയ ചിരിയുണര്‍ത്താന്‍ പോന്നവയായിരിക്കും.
 
മധ്യ വയസില്‍ എത്തിയ ഹരി എന്ന കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സ്ഥലത്ത് അറിയപ്പെടുന്ന ബ്ലോഗര്‍ കൂടിയാണ് ഈ കഥാപാത്രം. ഷംന ഒരു പൊലീസ് ഓഫിസറായാണ് എത്തുന്നത്. കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും തന്നെയാണ് ലൊക്കേഷന്‍.
 
ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്. കുട്ടനാട്ടിലെ കൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം അനന്താ വിഷനാണ്. മാര്‍ച്ച് ആദ്യം ചിത്രീകരണം ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments