Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍, യുവതാരങ്ങള്‍ മറികടക്കുമോ?

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍, യുവതാരങ്ങള്‍ മറികടക്കുമോ?
, ബുധന്‍, 7 മാര്‍ച്ച് 2018 (12:50 IST)
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി മുന്‍‌നിര താരങ്ങള്‍ എല്ലാം പട്ടികയിലുണ്ട്. രാവിലെ 11നു മന്ത്രി എ.കെ.ബാലൻ ആണ് പ്രഖ്യാപിക്കുക. കുട്ടികളുടെ ചിത്രങ്ങൾ ഏഴെണ്ണം ഉൾപ്പെടെ 110 സിനിമകളാണു മത്സരിക്കുന്നത്. 
 
മികച്ച നടനെന്ന പട്ടികയിലേക്ക് മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ജയസൂര്യ, ദുൽക്കർ സൽമാൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, ടൊവിനോ തോമസ് തുടങ്ങിയവർ മത്സരരംഗത്തുണ്ട്. മമ്മൂട്ടിയേയും മോഹന്‍ലാലി‌നേയും കടത്തിവെട്ടി യുവത്വത്തിന് അവാര്‍ഡ് നല്‍കുമോയെന്ന് കണ്ടറിയാം. 
 
മികച്ച നടനാകന നിരവധി പേര്‍ മത്സരിക്കുന്നുണ്ടെങ്കിലും മികച്ച നടിയ്ക്കായി മഞ്ജു വാര്യര്‍, പാര്‍വതി എന്നിവര്‍ മാറ്റുരയ്ക്കുന്നു. സൂപ്പര്‍താരങ്ങൾ ആരുമില്ലാതെ മികച്ച ചിത്രങ്ങളുമായി സജീവമാണു മറ്റു ചില സംവിധായകർ. സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനായ ജൂറിയിൽ 8 പേരാണ് അംഗങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ചരിത്രം; ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു!