Webdunia - Bharat's app for daily news and videos

Install App

70 വയസുള്ള അച്ഛനും 67 വയസുകാരൻ മകനും ! മധുരരാജയിലെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു!

Webdunia
ശനി, 9 മാര്‍ച്ച് 2019 (10:59 IST)
വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷ ഉണർത്തുന്ന ചിത്രമാണ് മധുര രാജ. രാജയുടെ വൺ‌മാൻ ഷോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വൈശാഖ് ഒരുക്കിയ പോക്കിരിരാജയുടെ രണ്ടാം പതിപ്പാണ് മധുരരാജ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കുകളും, മോഷന്‍ പോസ്റ്ററും ഒക്കെ നേരത്തെ ട്രെന്‍ഡ് ആയിരുന്നു.
 
ഇപ്പോള്‍ പുറത്തു വന്ന ഒരു പുതിയ സ്റ്റില്‍ ആണ് വൈറല്‍ ആകുന്നത്. നെടുമുടി വേണുവും മമ്മൂട്ടിയും ഒരുമിച്ച്‌ നില്‍ക്കുന് ഒരു ചിത്രം. 70 വയസുള്ള അച്ഛനും 67 വയസുള്ള മകനും എന്ന തലക്കെട്ടോട് കൂടിയാണ് ഈ സ്റ്റില്‍ വൈറല്‍ ആകുന്നത്.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കേരളത്തിലെയും തമിഴ് നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളായാണ് ചിത്രീകരണം നടന്നത്. 
 
തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലൻ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. 








അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments