മലയാള സിനിമയുടെ മുഖം തന്നെ മാറുകയാണ്. പുതിയൊരു മാറ്റത്തിന്റെ പാതയിലാണ് മലയാള സിനിമ. ഡപ്പാൻകൂത്ത് പാട്ടും ഡാൻസുമില്ലെങ്കിലും ത്രസിപ്പിക്കുന്ന സംഘട്ടനമില്ലെങ്കിലും സിനിമ വിജയിക്കുന്നു. അതിന്റെ ഉദാഹരണമാണ്, മഹേഷിന്റെ പ്രതികാരം മുതലുള്ള (അതിനും മുന്നേ) ചിത്രങ്ങൾ.
പ്രേക്ഷകന്റെ ആസ്വാദന വളർച്ച വളരുകയാണെന്ന് മമ്മൂട്ടി. നായകന്റെ ഡാൻസും പാട്ടും ഫൈറ്റുമൊന്നുമില്ലെങ്കിലും സിനിമ ഇന്ന് വിജയിക്കുന്നതിന്റെ കാരണം പ്രേക്ഷകർ മാറി എന്നതാണ്. അവരുടെ ആസ്വാദനശേഷി വളരെ വലുതായിരിക്കുന്നുവെന്ന് മമ്മൂട്ടി പറയുന്നു. യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ ഭാഗമായി ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
‘പ്രേക്ഷകന്റെ ആസ്വാദന വളർച്ച അസാധ്യമാണ്. അത്തരം സോ കോൾഡ് ചിത്രങ്ങൾ അല്ലെങ്കിലും നല്ല ചിത്രങ്ങളും വിജയിച്ച് തുടങ്ങിയിരിക്കുന്നു. പ്രേക്ഷകന്റെ വളർച്ചയ്ക്കൊപ്പം ശരിക്കും സിനിമയും വളരുകയാണ്. അങ്ങനെ വളരട്ടെ. സിനിമ കാലത്തിനനുസരിച്ച് മാറട്ടെ. അതോടൊപ്പം നമ്മളും’ - മമ്മൂട്ടി പറയുന്നു.
ഇത്തരം ഡപ്പാൻകൂത്ത് ഡാൻസും ഫൈറ്റ് രംഗങ്ങളും ഇല്ലാതെ തന്നെ അടുത്തിടെ ഹിറ്റായ ചിത്രങ്ങളാണ് കുമ്പളങ്ങി നൈറ്റ്സും ജൂണും ജോസഫുമെല്ലാം.