Webdunia - Bharat's app for daily news and videos

Install App

മെഗാസ്റ്റാറിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത വേഷപ്പകർച്ചകൾ, അഭിനയമുഹൂർത്തങ്ങൾ; ഇനി മണിക്കൂറുകൾ മാത്രം

ചിപ്പി പീലിപ്പോസ്
ശനി, 2 നവം‌ബര്‍ 2019 (11:00 IST)
എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് 4 മണിക്ക് റിലീസ് ചെയ്യും. ആകാംഷയോടെ അതിലേറെ അമ്പരപ്പോടെ കാത്തിരിക്കുകയാണ് ആരാധകർ. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിനും ഗ്രാഫിക്കല്‍ ടീസറിനും വീഡിയോ ഗാനത്തിനുമൊക്കെ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. 
 
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. രാജ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം കൌശാൽ ആണ്. പ്രവാസി മലയാളിയായ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്.  മെഗാസ്റ്റാറിന്റെ ഇനിയും പുറത്തു വരാത്ത വേഷപ്പകർച്ചകളും,മനസ്സിനെ കീറിമുറിക്കുന്ന സംഭാഷണങ്ങളും ഈ സിനിമയിലൂടെ കാണാനാകുമെന്ന് നിർമാതാവ് ഫേസ്ബുക്കിൽ കുറിച്ചു. 
 
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ:
 
മാമാങ്ക വിശേഷങ്ങൾ ....ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മുടെ trailer റിലീസ് ചെയ്യുകയാണ്...കൃത്യമായ തയ്യാറെടുപ്പിൽ തന്നെയാണ് promotion കാര്യങ്ങൾ നടത്തുന്നത്...കുറേയേറെ പേർ സ്ഥിരമായി എനിക്ക് social media യിൽ കൂടി ഉപദേശങ്ങൾ തരുന്നു. പലതും ഞാൻ പ്രാവർത്തികമാക്കിയിട്ടു ണ്ട്..നിങ്ങളുടെ ആത്മാർത്ഥ യിലും,ഈ സിനിമയിലുളള വിശ്വാസത്തിലും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു....ഇറങ്ങാൻ പോകുന്ന trailer ൽ കൂടി സിനിമയുടെ സ്വഭാവത്തിന്റെ ഒരു വശം മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു...
 
ആത്മബന്ധങ്ങൾ വേർപെടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങൾ ,മരണത്തിലേക്ക് നടന്നുനീങ്ങുന്നവരുടെ ജീവിത സ്പന്ദനങ്ങൾ, മെഗാസ്റ്റാറിന്റെ ഇനിയും പുറത്തു വരാത്ത വേഷപ്പകർച്ചകളും,മനസ്സിനെ കീറിമുറിക്കുന്ന സംഭാഷണങ്ങളും, നൂറ്റാണ്ടുകളോളം കുടിപ്പക കൊണ്ടുപോയതിന്റെ രസ്യങ്ങളു മെല്ലാം തിയേറ്ററിൽ നിങ്ങളെ അത്ഭുതങ്ങളുടെയും, ആകാംക്ഷയുടെയും ലോകത്തേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല.. ത്രസിപ്പിക്കുന്ന ചോരയുടെ മണമുള്ള ആ മാമാങ്ക മഹോത്സവത്തിനായി കാത്തിരിക്കൂ...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

അടുത്ത ലേഖനം
Show comments