Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ടെന്ന് മമ്മൂക്ക പറഞ്ഞത് ഓർമ വന്നു, ബിനീഷിനെ പോലെ ചാൻസ് ചോദിച്ചവരാണ് സൂപ്പർതാരങ്ങളാകുന്നത്; പിന്തുണയുമായി ശ്രീകുമാർ മേനോന്‍

ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ടെന്ന് മമ്മൂക്ക പറഞ്ഞത് ഓർമ വന്നു, ബിനീഷിനെ പോലെ ചാൻസ് ചോദിച്ചവരാണ് സൂപ്പർതാരങ്ങളാകുന്നത്; പിന്തുണയുമായി ശ്രീകുമാർ മേനോന്‍

ചിപ്പി പീലിപ്പോസ്

, വെള്ളി, 1 നവം‌ബര്‍ 2019 (13:20 IST)
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പരിപാടിക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ സംഘാടകരും പ്രിൻസിപ്പളും സംവിധായകൻ അനിൽ രാധാകൃഷ്ണനും അപമാനിച്ച വിഷയത്തിൽ നടന് പിന്തുണയുമായി സംവിധായകൻ വി എ ശ്രീകുമാർ. ചാൻസ് ചോദിച്ചാണ് എല്ലാവരും നടന്മാരായതെന്ന് ശ്രീകുമാർ പറയുന്നു. പോസ്റ്റിങ്ങനെ: 
 
ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും.
 
ഇപ്പോഴും സംവിധായകരെ കാണുമ്പോള്‍ ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് മഹാനടനായ മമ്മൂക്ക പറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിനീഷ് ബാസ്റ്റ്യനെ പോലെ ചാന്‍സ് ചോദിച്ച അനേകരാണ് പിന്നീട് സൂപ്പര്‍ താരങ്ങളാകുന്നത്.
 
ബിനീഷ് ബാസ്റ്റ്യന്റെ പ്രതിഷേധം കണ്ടു കണ്ണു നിറഞ്ഞു. ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്രമാത്രം വേദനാജനകമാണ് എന്ന് അതേറ്റുവാങ്ങുന്നവര്‍ക്കേ അറിയു. ബിനീഷ് ബാസ്റ്റ്യന്റെ കണ്ണീര്‍ പൊള്ളുന്നതാണ്. വാക്കുകളും. അതീ സമൂഹത്തിലേയ്ക്കും വീണ് പടരുന്നു. പടരണം. പൊള്ളുന്ന സത്യമാണ് ആ യുവാവ് വിളിച്ചു പറഞ്ഞത്.
 
സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ മാപ്പ് പറഞ്ഞതായി എവിടെയോ കണ്ടു. വളരെ നല്ലത്. ഫെഫ്ക വളരെ വേഗം ഇടപെട്ടത് ശ്രദ്ധിച്ചു. പ്രതിഷേധങ്ങളും ബിനീഷിനോടുള്ള ഐക്യദാര്‍ഢ്യങ്ങളും കണ്ടു.
 
ബിനീഷ് ബാസ്റ്റ്യന്‍ ആ വേദിയില്‍ എഴുതി കൊണ്ടുവന്ന കുറിപ്പാണിത്, ഈ കുറിപ്പ് കാണാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, നിറയെ അക്ഷരത്തെറ്റുകളാണ് ടീമേ...
 
ബിനീഷിനല്ല, കീഴാളരായും മേലാളരായും മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയ്ക്കാണ് അക്ഷരം തെറ്റിയത്! ബിനീഷ് താങ്കള്‍ ഈ എഴുതിയത് ഈ സമൂഹം പലയാവര്‍ത്തി വായിക്കട്ടെ:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം കിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍; വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ബിനീഷ് ബാസ്റ്റിന്‍