ഇന്‍‌ട്രോ സീന്‍ ഇങ്ങനെ മതിയെന്ന് ജോഷി, പറ്റില്ലെന്ന് മമ്മൂട്ടി !

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (17:18 IST)
‘ദുബായ്’ സിനിമയുടെ ചിത്രീകരണ സമയം. ജോഷി ചിത്രം വലിയ ക്യാന്‍‌വാസില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മാണ്ഡമായി ചെയ്യണമെന്ന് എല്ലാവര്‍ക്കും ആഗ്രഹം മനസില്‍. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മരണമാസ് പടം ചെയ്യുന്നതിന്‍റെ ത്രില്‍ എല്ലാവര്‍ക്കും.
 
റാസല്‍ ഖൈമയില്‍ ഷൂട്ടിംഗിന് ഒരു ചെറിയ വിമാനം കൊണ്ടുവന്നു. വെറും രണ്ടു സീറ്റേയുള്ളൂ. മമ്മൂട്ടിക്കൊപ്പമുള്ള പൈലറ്റ് നല്ല ട്രെയിനറുമാണ്. പൈലറ്റിന് ഒരേ നിര്‍ബന്ധം, മമ്മൂട്ടി ഫ്ലൈറ്റ് പറത്തണമെന്ന്. നിര്‍ബന്ധം അധികമായപ്പോള്‍ മമ്മൂട്ടി സമ്മതിച്ചു.
 
പൈലറ്റ് പറഞ്ഞതുപോലെയൊക്കെ ചെയ്തപ്പോള്‍ വിമാനം മുന്നോട്ടുനീങ്ങി. ഉയര്‍ന്നുപൊങ്ങി. അതോടെ സംഗതി കൈവിട്ടുപോയതായി മമ്മൂട്ടിക്ക് തോന്നി. ലാന്‍ഡ് ചെയ്യുന്ന സമയത്തൊക്കെ ശരിക്കും ഭയന്നു മമ്മൂട്ടി. ‘എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി’ എന്നാണ് ആ അനുഭവത്തെപ്പറ്റി മമ്മൂട്ടി പറയുന്നത്.
 
‘ദുബായ്’ സിനിമയുടെ ഇന്‍‌ട്രൊ സീനില്‍ ഇതേ രീതിയില്‍ വിമാനം പറത്തി മമ്മൂട്ടി ഇറങ്ങുന്ന രംഗം ചിത്രീകരിച്ചാലോ എന്ന് ജോഷിക്ക് ഒരു ആലോചന. എന്നാല്‍ വീണ്ടും ഒരിക്കല്‍ കൂടി വിമാനം പറത്താനുള്ള ധൈര്യമില്ലെന്ന് പറഞ്ഞ് മമ്മൂട്ടി ഒഴിഞ്ഞു. അങ്ങനെ ജോഷിയുടെ ആ പദ്ധതി നടക്കാതെ പോയി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments