Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 കോടിയും കടന്ന് മാസ്റ്റർപീസ്, എഡ്ഡിയുടെ ജൈത്രയാത്ര തുടരുന്നു!

40ന്റെ നിറവിൽ മാസ്റ്റർപീസ്!

40 കോടിയും കടന്ന് മാസ്റ്റർപീസ്, എഡ്ഡിയുടെ ജൈത്രയാത്ര തുടരുന്നു!
, വ്യാഴം, 11 ജനുവരി 2018 (09:51 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് ബോക്സോഫീസിൽ തകർ‌ക്കുകയാണ്. റിലീസ് ചെയ്ത് 25 ദിവസം കഴിയുമ്പോഴും ചിത്രത്തിനു തിരക്കുണ്ട്. തരക്കേടില്ലാത്ത കളക്ഷനാണ് ഇപ്പോഴും ലഭിക്കുന്നത്. 25 ദിവസം കൊണ്ട് 40 കോടിയാണ് മാസ്റ്റർപീസ് സ്വന്തമാക്കിയത്. 
 
മാസ്റ്റർപീസ് ഇതിനോടകം കളക്ട് ചെയ്തിരിക്കുന്നത് 40 കോടിയോളമാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഇത് സമ്മതിച്ചിരിക്കുകയാണ്. ഇങ്ങനെയെങ്കിൽ അടുത്ത ആഴ്ചയ്ക്കുള്ളിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്ന കാര്യ‌ത്തിൽ സംശയമില്ല. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കൊണ്ട് 10 കോടിയാണ് ചിത്രം വാരിയത്.  
 
ക്രിസ്തുമസിന് ശേഷമുള്ള കുറച്ച് ദിവസങ്ങളിൽ കളക്ഷൻ കുറച്ച് പിന്നോട്ട് പോയെങ്കിലും ആദ്യ ആഴ്ചയില്‍ 20 കോടിക്കു മുകളില്‍ കളക്ഷന്‍ നേടാൻ മാസ്റ്റർപീസിനു കഴിഞ്ഞു. ജിസിസിയിലും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയസൂര്യ സൂപ്പര്‍സ്റ്റാര്‍, പുണ്യാളനും ആടും മെഗാഹിറ്റ്; പ്രതിഫലം 1.5 കോടിയിലേക്ക്