മാസായി മാസ്റ്റർപീസ്, എഡി തരംഗമാകുന്നു! റെക്കോർഡ് സ്വന്തമാക്കി മമ്മൂട്ടി!

അങ്ങനെ ആ റെക്കോർഡും മമ്മൂട്ടിക്ക് സ്വന്തം!

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (10:58 IST)
മമ്മൂട്ടിയുടെ മാസ്റ്റർപീസ് ഇന്ന് തിയേറ്ററുകളിൽ എത്തി. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റർപീസ്. മാസായി തന്നെയാണ് എഡിയും കൂട്ടരും തിയേറ്ററുകളിൽ നിറഞ്ഞാടുന്നത്. മലയാളത്തിലെ ഏതെല്ലാം റെക്കോർഡുകളാണ് മാസ്റ്റർപീസ് തിരുത്തുക എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
 
ആദ്യമായി ഒരു മലയാള ചിത്രത്തിനു ലേഡീസ് ഫാൻസ് ഷോ നടത്തുന്നത് ശ്രദ്ധേ ആകർഷിച്ചിരുന്നു. അത് സഫലമായിരിക്കുകയാണ്. ചെങ്ങന്നൂർ സി സിനിമാസിലാണ് മാസ്റ്റർപീസിന്റെ ലേഡീസ് ഫാൻസ് ഷോ നടക്കുന്നത്. റിലിസ് ചെയ്ത ആദ്യദിനം തന്നെ ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് മമ്മൂട്ടി. മലയാളത്തിലെ ഒരു നടനും ഇതുവരെ സ്വന്തമാക്കാത്ത റെക്കോർഡാണിത്. 
 
നിലവില്‍ മലയാള സിനിമയിലുള്ള മിക്ക റെക്കോര്‍ഡുകളും മാസ്റ്റർപീസ് തകർക്കുമെന്നാണ് ഫാന്‍സ് പറയുന്നത്. ഇത് എത്രത്തോളം ശരിയാവുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്. ആദ്യദിനം തന്നെ വൻ കളക്ഷൻ സ്വന്തമാക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. 
 
മാസ്റ്റർപീസ് 100 കോടി ക്ലബില്‍ സിനിമ ഇടം പിടിക്കുമെന്നും ഫാൻസ് വിശ്വസിക്കുന്നു. നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു.
 
നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോൾ ചിത്രത്തെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് വരുന്നത്. പ്രധാനപ്പെട്ട ട്രേഡ് അനലിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ മാസ്റ്റര്‍പീസിന്റെ റെക്കോര്‍ഡ് സാധ്യതകളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ട്. നിലവിലുള്ള പല റെക്കോര്‍ഡുകളും ഈ സിനിമ തകര്‍ക്കുമെന്നാണ് ഇവരും വിലയിരുത്തിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

അടുത്ത ലേഖനം
Show comments