Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളെ അപമാനിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റാണ്, കസബ പോലെ: പാർവതി

സിനിമാ സെറ്റുകളിലും സ്ത്രീകളോട് വിവേചനം കാണിക്കുന്നുണ്ട്: പാർവതി

സ്ത്രീകളെ അപമാനിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റാണ്, കസബ പോലെ: പാർവതി
, വ്യാഴം, 21 ഡിസം‌ബര്‍ 2017 (09:33 IST)
സിനിമയിൽ മാത്രമല്ല സിനിമാ സെറ്റുകളിലും സ്ത്രീകളോടുള്ളാ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് നടി പാർവതി. സിനിമാ സെറ്റുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നതിൽ പോലും സ്ത്രീകൾക്ക് വിലക്കുണ്ടെന്ന് നടി പറയുന്നു. ദേശാഭിമാനി വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതി സിനിമയിലെ സ്ത്രീ - പുരുഷ വിവേചനത്തെ കുറിച്ച് പറയുന്നത്. 
 
നടീനടന്മാര്‍ക്ക് സെറ്റില്‍ വിശ്രമിക്കാന്‍ നിര്‍മാണ കമ്പനികള്‍ വാനിറ്റി വാനുകള്‍ നല്‍കാറുണ്ട്. ജനവാസ പ്രദേശങ്ങളിൽ അല്ലാതെ ഷൂട്ടിങ് നടക്കുകയാണെങ്കിൽ ഈ വാനില്‍ മാത്രമായിരിക്കും പലപ്പോഴും ശുചിമുറികളുണ്ടായിരിക്കുക. ഇത് അതാത് അഭിനേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. സ്ത്രീകള്‍ക്കൊന്നും ടോയ്ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കില്‍ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാന്‍ അനുവദിക്കില്ലെന്നും എനിക്ക് വാനിറ്റി വാന്‍ കിട്ടുമ്പോഴെല്ലാം സെറ്റിലുള്ള സ്ത്രീകളോട് അതുപയോഗിച്ചു കൊള്ളാന്‍ ഞാന്‍ പറയാറുണ്ടെന്നും താരം പറയുന്നു.
 
പൊതുവെ സിനിമാ മേഖലയില്‍ സ്ത്രീകളോടുള്ള ബഹുമാനക്കുറവ് പ്രകടമാണെന്ന് പാർവതി പറയുന്നു. അണിയറ പ്രവര്‍ത്തകരെ രണ്ടാം തരക്കാരായിത്തന്നെയാണ് കണക്കാക്കുന്നത്. വര്‍ണവിവേചനത്തിന്റെ കാലത്തൊന്നുമല്ലല്ലോ നമ്മള്‍ ജീവിക്കുന്നതെന്ന് പാർവതി ചോദിക്കുന്നു.  
 
മോശം ഉള്ളടക്കമുള്ള സ്ത്രീകളെ അവഹേളിക്കുന്ന ചിത്രങ്ങളും ബോക്സ് ഓഫീസിൽ ഹിറ്റാകാറുണ്ടെന്ന് പാർവതി പറയുന്നു. ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിയുടെ കസബയാണ്. സ്ത്രീകളെ അപമാനിക്കുന്ന സിനിമകൾ ഹിറ്റാകുന്നുവെന്നത് അഭിമാനിക്കാൻ കഴിയുന്ന കാര്യമല്ല. പാർവതി പറയുന്നു.
 
'കസബ എന്ന സിനിമയില്‍ നമ്മുടെ ഒരു സൂപ്പര്‍സ്റ്റാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീയോടുപറയുന്ന സംഭാഷണം കേട്ടിട്ടുണ്ടോ. ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാന്‍ പറ്റാത്തതാണത്. സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കെല്ലാം ഇപ്പോഴും നല്ല കയ്യടി കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം' - എന്നായിരുന്നു പാർവതിയുടെ മറുപടി.
 
ഐഎഫ്എഫ്‌കെയുടെ ഓപ്പൺ ഫോറത്തിൽ പാര്‍വതി കസബയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഐ എഫ് എഫ് കെയുടെ വേദിയിൽ വെച്ച് കസബയെ രൂക്ഷമായി വിമർശിക്കുന്നതിനു മുൻപാണ് ഈ അഭിമുഖം എടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം’; മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ എന്ന പോസ്റ്റിന് കമന്റ് ഇട്ട യുവാവിന് എട്ടിന്റെ പണി