Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തൊരു ഗ്ലാമറാ മമ്മൂക്കാ... - മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നതിന്റെ കാരണം?

ചുള്ളനായി മമ്മൂട്ടി!

എന്തൊരു ഗ്ലാമറാ മമ്മൂക്കാ... - മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നതിന്റെ കാരണം?
, ബുധന്‍, 13 ജൂണ്‍ 2018 (11:33 IST)
പ്രായം എന്തിനെങ്കിലും തടസമാണോയെന്ന് ചോദിച്ചാൽ അല്ലെന്നാകും ഉത്തരം. പ്രായത്തേയും സൌന്ദര്യത്തേയും കുറിച്ചൊരു സംവാദമോ ചോദ്യമോ ഉണ്ടായാൽ കേരളത്തിലുള്ളവർ ഒന്നടങ്കം പറയും- മമ്മൂട്ടി. മമ്മൂട്ടിയുടെ സൌന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് അദ്ദേഹത്തോട് പലരും പല തവണ ചോദിച്ചിട്ടുള്ളതാണ്. 
 
webdunia
ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. സഹപ്രവര്‍ത്തകരെയും അദ്ദേഹം ഇതിനായി പോത്സാഹിപ്പിക്കാറുണ്ട്. വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലും മമ്മൂട്ടി എല്ലാവരെയും ഞെട്ടിച്ചിരുന്നു. ചുള്ളൻ ലുക്കിലെത്തിയിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
 
webdunia
അനു സിത്താര, അദിതി രവി, ദുര്‍ഗ, മാളവിക എന്നിവരായിരുന്നു മമ്മൂട്ടിയോടൊപ്പം ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. മലയാളത്തിന്റെ അഭിമാന താരത്തോടൊപ്പം ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ താരങ്ങൾ. നാല് നായികമാർ ചുറ്റിനും ഉണ്ടെങ്കിലും ആരാധകരുടെ കണ്ണുകൾ പോവുക നടുവിലിരിക്കുന്ന മമ്മൂട്ടിയിലേക്ക് തന്നെ. 
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ജലി മേനോൻ ചിത്രം ‘കൂടെ’- പാർവതിയും നസ്രിയയും വീണ്ടുമൊരുമിച്ച്