മമ്മൂക്കാ ഒരുപാട് നന്ദി: വിവേക് ഗോപന്‍

മമ്മൂട്ടി നല്‍കിയ സര്‍പ്രൈസിന് നന്ദി പറഞ്ഞ് വിവേക് ഗോപന്‍

വെള്ളി, 6 ഏപ്രില്‍ 2018 (16:01 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിവേക് ഗോപന്‍. മമ്മൂട്ടിക്കൊപ്പം ഒരു കുട്ടനാടന്‍ ബ്ലോഗില്‍ വിവേകും അഭിനയിക്കുന്നുണ്ട്. നേരത്തെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ മെഗാസ്റ്റാറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും വിവേകിന് ലഭിച്ചിരുന്നു. 
 
കുട്ടനാടന്‍ ബ്ലോഗിന്റെ സെറ്റില്‍ നടന്ന വിവേകിന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പിറന്നാളിന് സര്‍പ്രൈസ് നല്‍കിയ മമ്മൂട്ടിക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് വിവേക്. 
 
സേതു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അനു സിത്താര, റായി ലക്ഷ്മി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. വിവേകിന് കേക്ക് നല്‍കുന്ന മമ്മൂട്ടിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത് മൻമോഹൻ സിങ്ങോ? അതോ അനുപം ഖേറോ?