മമ്മൂട്ടിയുടെ അടുത്ത മാസ് ഉടൻ, പൊട്ടിച്ചിരിക്കാൻ റെഡിയായിക്കോളൂ...

മമ്മൂട്ടിയും റഹ്മാനും വീണ്ടും ഒരുമിക്കുന്നു?!

ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (17:27 IST)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഉണ്ട’ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. മമ്മൂട്ടിക്ക് ഈ സിനിമയില്‍ പൊലീസ് വേഷമാണെങ്കിലും കോമഡി കഥാപാത്രമാണ്. ‘അനുരാഗ കരിക്കിന്‍‌വെള്ളം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഒരുക്കിയ ഖാലിദ് റഹ്‌മാനാണ് സംവിധായകന്‍. 
 
അടുത്ത ആഴ്ചയോട് കൂടി മമ്മൂട്ടി ഉണ്ട എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ചയായിരിക്കും ചിത്രീകരണം തുടങ്ങുന്നത്. വിവിധ പ്രീ പൊഡക്ഷന്‍സ് വര്‍ക്കുകള്‍ക്കായി സംവിധായകനായ ഖാലീദ് റഹ്മാന്‍ ഛത്തീസ്ഗഡിലെത്തിയിരിക്കുകയാണ്.
 
നായിക ആരാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഉണ്ടയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം റഹ്മാനും അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
ഷാം കൌശലാണ് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്. അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുധി കോപ്പ, ജേക്കബ് ഗ്രിഗറി തുടങ്ങിയവര്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം. ഗാവമിക് യു ആരി ആണ് ക്യാമറ. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രമായി ഉണ്ട മാറും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഹൻലാൽ കഴിഞ്ഞു, അടുത്തത് മമ്മൂട്ടി?- രണ്ടും‌കൽപ്പിച്ച് താരപുത്രൻ