Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ഇനി കഥപറയും! വരുന്നത് ഒരു മാസ് ചിത്രം!

മമ്മൂട്ടി കഥപറയും!

സിനിമ
, വ്യാഴം, 2 ഫെബ്രുവരി 2017 (11:39 IST)
മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ നേരത്തേ പുറത്തുവന്നതാണ്. സെവന്ത് ഡേ എന്ന ത്രില്ലർ ചിത്രത്തിന് ശേഷം ശ്യാംധർ കൈകാര്യം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രവും ക്രൈം ത്രില്ലർ ആണോയെന്ന് ശ്രുതി പരന്നിരുന്നു. എനാൽ, ഇതൊരു ഫാമിലി എന്റർടെയ്ന്മെന്റാണ് എന്നാണ് പുതിയ വിവരം.
 
ഇടുക്കിക്കാരനായ മമ്മൂട്ടി കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ. മമ്മൂട്ടിയുടെ കഥാപാത്രം മനോഹരമായി കഥ പറയാന്‍ ശേഷിയുള്ളൊരാളാണ്. അധ്യാപകര്‍ക്ക് ക്ലാസ് എടുക്കുമ്പോഴും മറ്റും തന്റെ കഥപറച്ചില്‍ രീതികളെ ഇയാള്‍ മനോഹരമായി ഉപയോഗിക്കുന്നു. ഈ സവിശേഷതകൾ കൊണ്ടൊക്കെ മമ്മൂട്ടിയുടെ ഈ കഥാപാത്രം മാസായിരിക്കും.
 
ചിത്രത്തില്‍ രണ്ട് കേന്ദ്ര നായികമാരാണ് ഉള്ളത്. ദീപ്തി സതിയും ആശാ ശരത്തും. ടീച്ചറുടെ വേഷമാണ് ആശയ്ക്ക്. നേരത്തെ വര്‍ഷം എന്ന ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ ഭാര്യയായി ആശ വേഷമിട്ടിട്ടുണ്ട്. ദിലീഷ് പോത്തന്‍, ഹാരിഷ് കണാരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെയൊരു ചെക്കനെ കിട്ടാൻ ഏതു പെണ്ണും കൊതിക്കും!