Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാജാസില്‍ കഥാപ്രസംഗം നടത്തുന്ന മമ്മൂട്ടി, അരനൂറ്റാണ്ടോളം പഴക്കമുണ്ട് ഈ ചിത്രത്തിന്!

മഹാരാജാസില്‍ കഥാപ്രസംഗം നടത്തുന്ന മമ്മൂട്ടി, അരനൂറ്റാണ്ടോളം പഴക്കമുണ്ട് ഈ ചിത്രത്തിന്!

കെ ആര്‍ അനൂപ്

, വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (09:07 IST)
മഹാരാജാസ് കോളേജില്‍ മമ്മൂട്ടി പഠിക്കുന്ന കാലം.സുഹൃത്തുക്കള്‍ക്കൊപ്പം കഥാപ്രസംഗം നടത്തുന്ന മമ്മൂട്ടിയുടെ പഴയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാംസ്‌കാരിക പ്രവര്‍ത്തകരും മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് പ്രസിഡന്റുമായ സിഐസിസി ജയചന്ദ്രന്‍. അരനൂറ്റാണ്ടോളം പഴക്കമുണ്ട് ഈ ചിത്രത്തിന്.  
 
1973ലെ മഹാരാജാസ് കോളേജ് ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനിടെയാണ് മമ്മൂട്ടി സംഘത്തിന്റെ കഥാപ്രസംഗം നടന്നത്. കോഴി എന്ന കഥാപ്രസംഗം ആണ് ഇവര്‍ അവതരിപ്പിക്കുന്നത് എന്നും ജയചന്ദ്രന്‍ പറയുന്നു. മമ്മൂട്ടി, അബ്ദുല്‍ ഖാദര്‍, ചന്ദ്രമോഹന്‍, മുഹമ്മദ് അഷ്‌റഫ്, ജോസഫ് ചാലി തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.
webdunia
 
എന്തായാലും മമ്മൂട്ടിയുടെ പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.മമ്മൂട്ടിയുടെ 'ഭ്രമയുഗം' ചിത്രീകരണം പുരോഗമിക്കുകയാണ്. ഒറ്റപ്പാലവും കൊച്ചിയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. സിനിമയില്‍ നടന്‍ അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ആസിഫ് ചിത്രത്തില്‍, കൂടെ ഗുരു സോമസുന്ദരവും, പുതിയ വിശേഷങ്ങളുമായി നടി ഷിനു ശ്യാമളന്‍