Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി പരോളിൽ ഇറങ്ങുന്നു, 12 വർഷത്തിന് ശേഷം!

ആരും പറയാത്ത കഥയുമായി മമ്മൂട്ടി!

Webdunia
തിങ്കള്‍, 15 ജനുവരി 2018 (12:13 IST)
മമ്മൂട്ടി പരോളിൽ ഇറങ്ങുകയാണ്. മമ്മൂട്ടി നായകനാകുന്ന പരോൾ എന്ന ചിത്രത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.  12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തനി നാടൻ കഥാപാത്രമായി എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശരത് സന്ദിത് സംവിധാനം ചെയ്ത പരോൾ ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.
 
മുന്‍പും ജയിലില്‍ കഴിയുന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചിട്ടുണ്ട്. പരോളിലും ജയിലിൽ കഴിയുന്ന വ്യക്തിയായിട്ടാണ് മമ്മൂട്ടി എത്തുന്നത്. തനി നാടൻ കഥാപാത്രമാണ്. യഥാര്‍ത്ഥ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് മമ്മൂട്ടിയുടെ പരോള്‍ ഒരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്.
 
പരോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അറിയിച്ചത്. എന്നാല്‍ പറഞ്ഞ സമയത്തിനും മുന്‍പെ പോസ്റ്റര്‍ ലീക്കാവുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഒഫീഷ്യല്‍ ലുക്ക് പുറത്തുവിട്ടത്. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പരസ്യ സംവിധാനത്തില്‍ നിന്നും സിനിമയില്‍ തുടക്കം കുറിക്കുകയാണ് ശരത്ത് സന്ദിത്ത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments