Webdunia - Bharat's app for daily news and videos

Install App

‘മമ്മൂട്ടി മലയാളിയാണ്, അല്ല അദ്ദേഹം ഇന്ത്യൻ സിനിമയുടെ മുഖമാണ്’- തിരുത്തിയത് ഒരു തമിഴൻ!

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (11:05 IST)
ഇന്ത്യയുടെ നാൽപ്പത്തിയൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെ പേരൻപ് പ്രദർശിപ്പിച്ചു. ദേശീയ അവാർഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേർന്നപ്പോൾ പ്രേക്ഷകർക്കുണ്ടായിരുന്ന പ്രതീക്ഷകൾ അമിതമായിരുന്നില്ല എന്ന് ഇന്നലത്തെ പ്രദർശനത്തോടെ വ്യക്തമാകുകയാണ്. 
  
പ്രതീക്ഷകളുണർത്തിയതുപോലെ തന്നെ ചിത്രത്തിന് വൻ സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. പ്രദർശനം കഴിഞ്ഞപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ആരോ ഒരാൾ പറഞ്ഞു ‘മമ്മൂക്ക മലയാളിയാണ്’. എന്നാൽ ഇതിനെ തിരുത്തിയത് ഒരു തമിഴനായ, തമിഴ് ജനതയ്ക്ക് അഭിമാനിക്കാവുന്ന സംവിധായകനായ റാം തന്നെയാണ്. റാമിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ മുഖമാണ്’. 
 
അതെ, ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. ഈ ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്ന് പലരും പറഞ്ഞിരുന്നു. പ്രദർശന ശേഷവും ഇതുതന്നെയാണ് പറയാനുള്ളത്. അട്ടിമറികൾ ഒന്നും നടന്നില്ലെങ്കിൽ ഇത്തവണത്തെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് സ്വന്തം. 
 
സിനിമ കണ്ടവരുടെ ഒക്കെ ഉള്ളിൽ ഒരു വിങ്ങലായി നോവായി അമുദവൻ ഉണ്ട്. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരൻപ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments