അമ്മ'യ്‌ക്കായി മമ്മൂട്ടിയും മോഹൻലാലും പാർവതിയുമെല്ലാം 'ഒന്നിച്ചു; വൈറലായി വീഡിയോ
അമ്മ'യ്‌ക്കായി മമ്മൂട്ടിയും മോഹൻലാലും പാർവതിയുമെല്ലാം 'ഒന്നിച്ചു; വൈറലായി വീഡിയോ
'അമ്മ'യ്‌ക്കായി താരങ്ങളെല്ലാം ഒന്നിച്ച വീഡിയോ ഗാനമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഘടനയിൽ പല പ്രശ്‌നങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും നാടിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും ഒറ്റക്കെട്ടായി തന്നെയാണ് നിൽക്കുന്നത്.
'അമ്മ'യുടെ നേതൃത്വത്തില്‍ ഒരുക്കുന്ന അക്ഷരവീട് പദ്ധതിയുടെ തീം ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗാനത്തിൽ മലയാളത്തിലെ ഒട്ടുമിക്ക പ്രതിഭകളും അണിനിരങ്ങുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ, പാർവതി തിരുവോത്ത്, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, ബിജുമേനോൻ, ദുൽഖർ തുടങ്ങിയവരെല്ലാം ഇതിൽ എത്തുന്നു എന്നതും പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തുന്നു.
പ്രളയത്തിലകപ്പെട്ട കേരളത്തിന്റെ പുനർനിർമ്മാണത്തിനായി എല്ലാവരും കൈകോർക്കുന്ന പരിപാടി ഡിസംബര്‍ 7നാണ് നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങള്‍ റിഹേഴ്‌സല്‍ ക്യാംപിലേക്കെത്തും.
അമ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന അക്ഷരവീട് പദ്ധതിയുടെ തീം ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.