Webdunia - Bharat's app for daily news and videos

Install App

രജനിയേയും കമലിനേയും കടത്തിവെട്ടി മമ്മൂട്ടി, അമ്പരന്ന് തമിഴകം!

‘മമ്മൂട്ടി സർ, നിങ്ങൾ ഒരു മഹാനടനാണ്’ - തമിഴകം ഒന്നടങ്കം പറയുന്നു

Webdunia
ചൊവ്വ, 24 ജൂലൈ 2018 (15:21 IST)
നീണ്ട വർഷങ്ങൾക്കു ശേഷം റാം സംവിധാനം ചെയ്ത ‘പേരന്‍മ്പ്’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് മമ്മൂട്ടി. തമിഴ് നാട്ടിൽ നായകനായി ഒരുപാട് ചിത്രങ്ങൾ വിജയിപ്പിച്ച മമ്മൂട്ടിയുടെ അടുത്ത ചിത്രത്തെ വൻ പ്രതീക്ഷയോടെ ആണ് തമിഴകം കാത്തിരിക്കുന്നത്.
 
പേരൻപ് പോലെയുള്ള സിനിമയാണ് തമിഴ് സിനിമയുടെ യഥാർത്ഥ മുഖം കാണിക്കുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. രജനിയേക്കാളും കമലിനേക്കാളും ഉയരത്തിലെത്തേണ്ടയാളാണ് മമ്മൂട്ടിയെന്നാണ് തമിഴ് ജനത പറയുന്നു. 
 
അച്ഛന്‍ വേഷത്തില്‍ മമ്മൂട്ടി എത്തിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. അമരത്തിലെ കാഴ്ചയിലേയുമൊക്കെ അച്ഛനെ മമ്മൂട്ടിയോളം തന്മയത്വത്തോടെ മറ്റാര്‍ക്കെങ്കിലും അഭിനയിക്കാന്‍ കഴിയുമോ എന്നും സംശയമുണ്ട്. അത്തരത്തില്‍ മികച്ച ഒരു അച്ഛന്‍ വേഷത്തില്‍ മമ്മൂട്ടി വേണ്ടും എത്തിയതിനെ അനുമോദിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകം.
 
മമ്മൂട്ടി എന്ന നടന് മാത്രമേ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു സംവിധായകന്റെ നിലപാട്. അദ്ദേഹത്തെയല്ലാതെ മറ്റാരെയും വെച്ച് ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. 
 
മലയാളത്തില്‍ മാത്രമല്ല ഏത് ഭാഷയിലായാലും തിളങ്ങി നില്‍ക്കാന്‍ തനിക്ക് കഴിയുമെന്ന് മമ്മൂട്ടി ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. രജനീകാന്തിനെയും കമല്‍ഹസനെയും കടത്തിവെട്ടുന്ന അഭിനയമികവുമായാണ് അദ്ദേഹം എത്തിയതെന്നാണ് തമിഴ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍.  
 
പ്രത്യേകിച്ച് ഡയലോഗുകളൊന്നുമില്ലാതെ പ്രേക്ഷകരെ കരയിപ്പിക്കാന്‍ നിങ്ങള്‍ക്കും, നിങ്ങളുടെ ഭാവത്തിനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ മമ്മുക്ക നിങ്ങള്‍ തന്നെയാണ് മാസ്സെന്നാണ് ആരാധകര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments