'സിനിമയിൽ മാത്രമല്ല, ഒരിടത്തും സ്‌ത്രീകൾ സുരക്ഷിതരല്ല': ശ്രുതി ഹാസൻ

'സിനിമയിൽ മാത്രമല്ല, ഒരിടത്തും സ്‌ത്രീകൾ സുരക്ഷിതരല്ല': ശ്രുതി ഹാസൻ

ചൊവ്വ, 24 ജൂലൈ 2018 (14:57 IST)
സിനിമാ മേഖലയിലെ സ്‌ത്രീകളുടെ സുരക്ഷ പ്രധാന ചർച്ചയായിരിക്കെ പ്രതികരണവുമായി തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസൻ. സിനിമയില്‍ മാത്രമല്ല ഇന്ത്യയിൽ എവിടെയും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് നടിയുടെ വാദം. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാന് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
ഇന്ത്യയില്‍ ഒരിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. എന്നാല്‍ അത് സിനിമാ മേഖലയിലാണ് കൂടുതലെന്ന് പറയാന്‍ സാധിക്കില്ല. കാരണം ഞാന്‍ സിനിമാ രംഗത്തുനിന്നും വളര്‍ന്നുവന്ന ആളാണ്, ശ്രുതി ഹാസന്‍ പറയുന്നു. സിനിമ മേഖലയിലെ സ്ത്രീകള്‍ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നമല്ല, അതുകൊണ്ടുതന്നെ കൂടുതലും ഇവിടെ മാത്രമാണ് ചൂഷണം നടക്കുന്നതെന്ന വാദവും ശരിയല്ല.
 
ഏതു മേഖലയിലും മോശം വ്യക്തികളുണ്ട്, സിനിമയിലും അങ്ങനെയുള്ള ആളുകള്‍ ഉണ്ടാകാം. പക്ഷെ അത് സിനിമയുടെ കുഴപ്പമല്ല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘പ്രസ്താവനയിൽ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല’: വിശദീകരണവുമായി ഡോ.ബിജു