Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണും മനസും നിറയ്ക്കാൻ അമുദവൻ, പേരൻപ് ഫെബ്രുവരിയിൽ എത്തും!

കണ്ണും മനസും നിറയ്ക്കാൻ അമുദവൻ, പേരൻപ് ഫെബ്രുവരിയിൽ എത്തും!
, വ്യാഴം, 20 ഡിസം‌ബര്‍ 2018 (08:05 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിന്റെ ചിത്രമാണ് പേരൻപ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. പേരൻപിനേയും ചിത്രത്തിലെ മമ്മൂട്ടിയുടെ അമുദമെന്ന കഥാപാത്രത്തേയും വാനോളം പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
 
കാത്തിരുപ്പുകൾക്കൊടുവിൽ ഇപ്പോഴിതാ, പേരൻപിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 8ന് പേരൻപ് ലോകമെമ്പാടും റിലീസ് ചെയ്യും. അഞ്ജലിലും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. 
 
ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. യുവാന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഏവരുടെയും അഭിപ്രായം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2018ലെ ഏറ്റവും വലിയ ഹിറ്റ് ഏത്? പണം വാരിയ 15 സിനിമകള്‍ ഇതാ...