മമ്മൂട്ടിയുടെ ‘യാത്ര’ ജനുവരിയിൽ- വിസ്മയം തീർക്കും!

വെള്ളി, 31 ഓഗസ്റ്റ് 2018 (10:18 IST)
ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്ര ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. ചിത്രത്തിലെ ആദ്യഗാനം സമരസംഘം രണ്ടിന് റിലീസ് ചെയ്യും. വൈഎസ് ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.  
 
നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.
 
മുപ്പത് കോടിയാണ് ബജറ്റ്. 1999 മുതല്‍ 2004 വരെയുള്ള കാലത്തെ വൈ.എസ്.ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 2003 ല്‍ അദ്ദേഹം നടത്തിയ നിര്‍ണ്ണായകമായ പദയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
 
മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ യാത്ര. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍ വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജോഷി വീണ്ടും, ദിലീപിന്‍റെ വാളയാര്‍ പരമശിവം തുടങ്ങുന്നു!