Webdunia - Bharat's app for daily news and videos

Install App

കെ കെയെ കൈവിടാതെ പ്രേക്ഷകർ, അങ്കിൾ 50തിന്റെ നിറവിൽ!

ശത്രുക്കൾ ജാഗ്രതൈ, അങ്കിൾ അൻപതിന്റെ നിറവിൽ!

Webdunia
ബുധന്‍, 30 മെയ് 2018 (12:19 IST)
ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ മികച്ച അഭിപ്രായവുമായി ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുന്നു. ചിത്രം 50 ആം ദിവസത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ 27നു റിലീസ് ആയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. 
 
മമ്മൂട്ടിയെ കുടുംബ പ്രേക്ഷകർ ഇപ്പോഴും നെഞ്ചിലേറ്റുന്നുവെന്നതിന്റെ തെളിവാണ് അങ്കിളിന് ലഭിക്കുന്ന പിന്തുണ. ചിത്രത്തിലെ മമ്മൂട്ടിയുടെ കെ കെ എന്ന കഥാപാത്രം വളരെ മികച്ച് നിന്നു. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 
 
50ആം ദിവസത്തിലേക്ക് ചിത്രം കടന്നുവെന്ന് ജോയ് മാത്യു അറിയിച്ചിരിക്കുന്നു. ജോയ് മാത്യുവിന്റെ വാക്കുകൾ: ‘ഈ സിനിമ പ്രമോട്ട്‌ ചെയ്യുവാൻ മുന്നോട്ട്‌ വന്നിട്ടുള്ള എന്റെ ആത്മാർഥ സുഹൃത്തുക്കൾ നിരവധിയാണു.അവരൊക്കെ ഈ പോസ്റ്ററിന്നു താഴെയിടുന്ന പരിഹാസ ചോദ്യം ഇതാണൂ. സിനിമ 50 ദിവസം ആയില്ലല്ലൊ എന്ന്.’
 
അസൂയാകലുഷിതമായ മനസ്സു കാരണം പോസ്റ്റ്ർ മുഴുവനും വായിക്കാൻ സഹിഷ്ണതയില്ലാത്തവരാണൂ ഈ ചോദ്യം ചോദിക്കുന്നത്‌. പോസ്റ്ററിൽ കൃത്യമായും 50 )ം ദിവസത്തിലേക്ക്‌ എന്നാണു പറയുന്നത്‌. അല്ലാതെ 50 ദിവസം തികച്ചു എന്നല്ല. റിലീസ്‌ ചെയ്ത്‌ ഇന്നേക്ക്‌ 31 ദിവസം തികച്ചു, ഈ സിനിമ ഇനി 50 തികയ്കുവാനാണോ പാട്? നല്ല സിനിമയെ സ്നേഹിക്കുന്നവരുള്ള കാലത്തോളം അൻപതല്ല അതിനപ്പുറവും പോകും. ശത്രുക്കൾ ജാഗ്രതൈ.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments