മാസ്... മരണമാസ്; മമ്മൂട്ടിയെ ഇടി പഠിപ്പിക്കാൻ ബോളിവുഡിന്റെ സ്വന്തം ശ്യാം കൌശൽ
ഉണ്ട ഒരുങ്ങുന്നത് ബിഗ് ബജറ്റിൽ!
കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പേരുകൊണ്ട് തന്നെ വ്യത്യസ്തമായ ചിത്രമാണ് ഉണ്ട.
കാസര്‍കോട് വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മണി എന്ന പോലീസുദ്യോഗസ്ഥനായാണ് താരമെത്തുന്നത്. അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉണ്ട്.
സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ മുന്‍നിര ആക്ഷന്‍ കോറിയോഗ്രാഫര്‍മാരിലൊരാളായ ശ്യാം കൗശലാണ് ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.
ഇതിനായി ശ്യാം ചിത്രത്തിൽ ജോയിൻ ചെയ്തു കഴിഞ്ഞു. ദംഗല്‍, ക്രിഷ്3, പദ്മാവത്, ധൂം3 തുടങ്ങിയ സിനിമകളുടെ ആക്ഷനൊരുക്കിയത് അദ്ദേഹമായിരുന്നു. ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയുമായി സഹകരിക്കുന്നത്. 2019 മേയ് പകുതിയോടെ സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.