Select Your Language

Notifications

webdunia
webdunia
webdunia
webdunia

26 വർഷത്തെ കാത്തിരിപ്പ്, ഈ വരവ് വെറുതേയാകില്ല- യാത്രയ്ക്കൊരുങ്ങി മമ്മൂട്ടി!

അബ്രഹാമിന്റെ വരവിനെ നീരാളി ഭയന്നു, പക്ഷേ ഈ നീക്കം ആരേയും ഭയന്നിട്ടല്ല!

മമ്മൂക്ക
, തിങ്കള്‍, 19 നവം‌ബര്‍ 2018 (08:23 IST)
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മമ്മൂട്ടി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം പേരൻപും യാത്രയുമാണ്. വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര' ഡിസംബർ 21ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചത്.
 
എന്നാൽ, തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാൽ ചിത്രം മാറ്റിവെച്ചുവെന്ന് റിപ്പോർട്ടുണ്ട്. അതേസമയം, മോഹൻലാലിന്റെ ഒടിയനെ ഭയന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്നും ഒരു അഭ്യൂഹമുണ്ട്. അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ഫിലിംനെ ഭയന്നാണ് മോഹൻലാലിന്റെ നീരാളിയുടെ റിലീസ് മാറ്റിയതെന്നും അതിനാൽ ഒടിയനെ ഭയക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മമ്മൂട്ടി ആരാധകർ പറയുന്നത്.
 
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്‍. ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേദനിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ‘ബിലാലി’ന്റെ അമ്മ; നഫീസയുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റഗ്രാമിലൂടെ