Sandra Thomas and Mammootty: മമ്മൂട്ടിയെ പ്രശ്‌നങ്ങളിലേക്ക് വലിച്ചിട്ടത് ശരിയായില്ലെന്ന് ആരാധകന്‍; താനേ വന്നുകയറിയതാണെന്ന് സാന്ദ്ര

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരായ കേസില്‍ നിന്ന് പിന്മാറണമെന്ന് മമ്മൂട്ടി തന്നോടു ആവശ്യപ്പെട്ടെന്ന് സാന്ദ്ര പറഞ്ഞിരുന്നു

രേണുക വേണു
ശനി, 9 ഓഗസ്റ്റ് 2025 (12:13 IST)
Sandra Thomas and Mammootty: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കത്തിനിടെ നടന്‍ മമ്മൂട്ടിയുടെ പേര് പരാമര്‍ശിച്ചതില്‍ നിര്‍മാതാവ് സാന്ദ്ര തോമസിനെ ചോദ്യം ചെയ്ത് ആരാധകന്‍. മമ്മൂട്ടിയെ ഈ വിഷയങ്ങളിലേക്ക് വലിച്ചിട്ടത് ശരിയായില്ലെന്നാണ് ലിബിന്‍ എന്ന അക്കൗണ്ടില്‍ നിന്ന് ഒരാള്‍ സാന്ദ്രയോടു പറഞ്ഞത്. 
 
ഇതിനുള്ള മറുപടിയും സാന്ദ്ര നല്‍കി. ' ആരും വലിച്ചിട്ടതല്ല, അദ്ദേഹം താനേ വന്നുകയറിയതാണ്' എന്നാണ് സാന്ദ്രയുടെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

Sandra Thomas - Mammootty issue
 
സാന്ദ്ര മമ്മൂട്ടിക്കെതിരെ പറഞ്ഞത് 
 
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരായ കേസില്‍ നിന്ന് പിന്മാറണമെന്ന് മമ്മൂട്ടി തന്നോടു ആവശ്യപ്പെട്ടെന്ന് സാന്ദ്ര പറഞ്ഞിരുന്നു. വണ്‍ ഇന്ത്യ മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
' എന്നെ മമ്മൂക്ക വിളിച്ചിരുന്നു. മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. കേസുമായി മുന്നോട്ടു പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ. മമ്മൂക്കയുടെ മകള്‍ക്കാണ് ഈ സിറ്റുവേഷന്‍ വന്നിരുന്നതെങ്കിലോ? അവരോടും ഇത് പറയുമോ എന്ന് ഞാന്‍ ചോദിച്ചു. ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്തോളൂ. ഇനി ഒന്നും ഞാന്‍ പറയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു,' സാന്ദ്ര വെളിപ്പെടുത്തി. 
 
എന്നാല്‍ ഈ സംഭവത്തിനു ശേഷം താനുമായി കമ്മിറ്റ് ചെയ്തിരുന്ന ഒരു സിനിമയില്‍ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര പറയുന്നു. അദ്ദേഹത്തിന്റെ വീട്ടുപണി ചെയ്യുന്ന ആളാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്. അതുകൊണ്ട് മമ്മൂട്ടിക്ക് അങ്ങനെയൊരു നിലപാട് എടുക്കാനേ സാധിക്കൂവെന്നും സാന്ദ്ര പറഞ്ഞു. 
 
മമ്മൂട്ടിക്കൊപ്പമുള്ള ആന്റോ ജോസഫിനെ ഉദ്ദേശിച്ചാണ് സാന്ദ്ര ഇങ്ങനെ പറഞ്ഞത്. ആന്റോ ജോസഫ് മമ്മൂട്ടിയുടെ സഹായിയും നിര്‍മാതാക്കളുടെ സംഘടനയുടെ ഭാരവാഹിയുമാണ്. മമ്മൂക്ക ഉള്‍പ്പടെ പല പ്രമുഖ നടന്മാര്‍ക്കും പാദസേവ ചെയ്യുന്ന ചിലരാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. അസോസിയേഷന്റെ പ്രസിഡന്റെ ഒരു പ്രമുഖ താരത്തിന് ഡോര്‍ തുറന്നുകൊടുക്കാനും കസേര വലിച്ചിട്ടുകൊടുക്കാനും നില്‍ക്കുന്ന ആളാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments