Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിഷ്കളങ്കനാണ് മമ്മൂക്ക, തോന്നുന്നത് മുഖത്ത് നോക്കി പറയും': ശ്രീജ രവി പറയുന്നു

മനസ്സിനക്കരെ മുതൽ ബോഡിഗാർഡ് വരെ ശ്രീജയായിരുന്നു നയൻതാരയ്ക്ക് ഡബ്ബ് ചെയ്തത്.

Mammootty, Mammootty coming to Kochi, Mammootty will be back soon to Cinema, Mammootty, Mammootty Kalamkaaval Promotion, Mammootty Back, Mammootty Mahesh narayanan Movie, മമ്മൂട്ടി, മമ്മൂട്ടി തിരിച്ചെത്തുന്നു, മമ്മൂട്ടി കേരളത്തില്‍, മമ്മൂട്ടി കളങ്കാവ

നിഹാരിക കെ.എസ്

, വ്യാഴം, 7 ഓഗസ്റ്റ് 2025 (16:16 IST)
നാൽപ്പത് വർഷത്തിലധികമായി മലയാള സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റായി നിറഞ്ഞുനിൽക്കുന്ന ആളാണ് ശ്രീജ രവി. മലയാളത്തിലും തമിഴിലുമായി നിരവധി നടിമാർക്ക് ശ്രീജ ശബ്ദം നൽകിയിട്ടുണ്ട്. നയൻതാരയ്ക്ക് കൂടുതലും ഡബ്ബ് ചെയ്തത് ശ്രീജ രവിയാണ്. മനസ്സിനക്കരെ മുതൽ ബോഡിഗാർഡ് വരെ ശ്രീജയായിരുന്നു നയൻതാരയ്ക്ക് ഡബ്ബ് ചെയ്തത്. 
 
ഭാസ്കർ ദി റാസ്‌ക്കലിൽ നയൻതാരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ സംവിധായകൻ സിദ്ദീഖ് തന്നെയാണ് വിളിച്ചതെന്നും അപ്പോൾ താൻ മകളെയും ഒപ്പം കൂട്ടിയിരുന്നുവെന്നും ശ്രീജ രവി പറഞ്ഞു. നയൻതാരയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ആ സിനിമ. 
 
തന്റെ നിർദേശ പ്രകാരമായിരുന്നു മകൾ രവീണ ആ ചിത്രത്തിൽ നയൻതാരയ്ക്ക് ഡബ്ബ് ചെയ്തതെന്ന് ശ്രീജ രവി പറഞ്ഞു. ഒരുപാട് പരസ്യ ചിത്രങ്ങൾക്ക് ഉൾപ്പെടെ നയൻതാര പിന്നീട് മകളെ നിർദേശിച്ചുവെന്നും  മമ്മൂട്ടിയും ഈ ചിത്രത്തിൽ രവീണയുടെ ഡബ്ബിങിനെ കുറിച്ച് നല്ലത് പറഞ്ഞിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
 
'നിഷ്കളങ്കനാണ് മമ്മൂക്ക, എന്താണ് തോന്നുന്നതെന്നുവെച്ചാൽ മുഖത്ത് നോക്കി പറയും. അക്കാര്യത്തിൽ രണ്ടാമതൊരു ചിന്ത മമ്മൂക്കയ്ക്ക് ഇല്ല', ശ്രീജ രവി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Karuppu: കറുപ്പിൽ നായകൻ ആകേണ്ടിയിരുന്നത് വിജയ്! നടക്കാതെ പോയതിന് പിന്നിൽ...