Webdunia - Bharat's app for daily news and videos

Install App

‘അതേ, ബിലാൽ വരുന്നു’ - മമ്മൂട്ടി ഉറപ്പിച്ചു !

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (12:13 IST)
ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാർത്തയാണ് സിനിമ ലോകത്ത് നിന്നും വരുന്നത്. ബിലാലിന്റെ രണ്ടാം വരവിനായി കാത്തിരുന്ന ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് മമ്മൂട്ടി വെളിപ്പെടുത്തിയത്. ബിലാൽ വരാൻ പോകുന്നുവെന്ന് മമ്മൂട്ടിയും സ്ഥിരീകരിച്ചിരിക്കുകയാണ്. 
 
വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ബിലാൽ ഉടൻ തന്നെ വരുമെന്ന് മമ്മൂട്ടി വ്യക്തമാക്കിയത്. മമ്മൂക്കയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 
 
ബിലാലിന്റെ തിരക്കഥയ്ക്ക് അന്തിമ രൂപമായെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടയിൽ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ഫഹദ് ഫാസിലും കാതറിന്‍ ട്രീസയും എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതിനെ സംബന്ധിച്ച് സംവിധായകൻ അമൽ നീരദ് ഔദ്യോഗികമായി ഒന്നും തന്നെ അറിയിച്ചിട്ടില്ല.  
 
ബിഗ് ബിക്ക് ശേഷമുള്ള കഥയാണ് ബിലാല്‍ പറയുന്നത്. ബിലാലിന്റെ ആദ്യ കാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. പ്രായമുള്ള സ്‌റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും ബിലാലില്‍ മമ്മൂട്ടിയെത്തുക എന്നാണ് സൂചന. കൊച്ചിയിലായിരിക്കും പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്.
 
ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന കാര്യത്തിൽ സംശയം വേണ്ട. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം - അതാണ് 'ബിലാൽ'.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments