കമല്‍‌ഹാസനെ വേട്ടയാടാന്‍ മമ്മൂട്ടി, ‘ഇന്ത്യന്‍ 2’ല്‍ മമ്മൂട്ടി എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് ? !

Webdunia
ശനി, 3 നവം‌ബര്‍ 2018 (16:00 IST)
എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകൻ ഷങ്കർ ഒരുങ്ങുന്നു. 'ഇന്ത്യൻ' എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗമാണ് വമ്പൻ ബജറ്റിൽ പ്ലാൻ ചെയ്യുന്നത്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കമൽഹാസൻ നായകനാകുന്ന ചിത്രത്തിൽ വില്ലനാകുന്നത് അജയ് ദേവ്‌ഗൺ ആണ്. മെഗാസ്റ്റാർ മമ്മൂട്ടി എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി അഭിനയിക്കുമെന്നാണ് സൂചനകള്‍.
 
കമൽഹാസൻ അവതരിപ്പിക്കുന്ന സേനാപതിയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി തയ്യാറാക്കുന്നത്. ദളപതിയിൽ രജനികാന്തിനെക്കാൾ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചതെങ്കിൽ ഇന്ത്യൻ 2 എന്ന പ്രൊജക്ടും നീങ്ങുന്നത് അതേപാതയിലാണ്. ലൈക പ്രൊഡക്ഷൻസ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്.
 
അജയ് ദേവ്‌ഗൺ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായി ഇന്ത്യൻ 2 മാറും. ഷങ്കറിന്റെ തന്നെ എന്തിരൻ 2.oയിൽ രജനികാന്തിനൊപ്പം എത്തുന്നത് അക്ഷയ് കുമാറാണ്. തുടർച്ചയായി രണ്ട് സിനിമകളിലൂടെ രണ്ട് ഹിന്ദി സൂപ്പർതാരങ്ങളെ തമിഴിൽ അവതരിപ്പിക്കുകയാണ് ഷങ്കർ.
 
ഇന്ത്യൻ 2ന്റെ തിരക്കഥ ഷങ്കറിന്റേതുതന്നെയാണ്. ജയമോഹനും കബിലൻ വൈരമുത്തുവും ലക്ഷ്മി ശരവണകുമാറും ചേർന്ന് സംഭാഷണങ്ങൾ എഴുതുന്നു. നയൻതാര നായികയാകുന്ന സിനിമയ്ക്ക് അനിരുദ്ധാണ് സംഗീതം നിർവഹിക്കുന്നത്. രവി വർമനാണ് ഛായാഗ്രഹണം. തായ്‌ലൻഡാണ് ഒരു പ്രധാന ലൊക്കേഷൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

അടുത്ത ലേഖനം
Show comments