Webdunia - Bharat's app for daily news and videos

Install App

വെറുതേ വോട്ട് ചോദിച്ചാല്‍ പോരാ, വോട്ടിന് കാശ് വേണം; ശ്വേത മേനോനോട് മമ്മൂട്ടി (വീഡിയോ)

Webdunia
ബുധന്‍, 22 ഡിസം‌ബര്‍ 2021 (13:38 IST)
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഞായറാഴ്ച കൊച്ചില്‍ ആഡംബരമായാണ് നടന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അടക്കം 300-ലേറെ അഭിനേതാക്കള്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു. ജനറല്‍ ബോഡി യോഗത്തിനെത്തിയ താരങ്ങള്‍ തമ്മിലുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 
 
അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പും ജനറല്‍ ബോഡിയില്‍ നടന്നിരുന്നു. സ്ഥാനാര്‍ഥികളായ താരങ്ങള്‍ സഹതാരങ്ങള്‍ക്ക് അടുത്തെത്തി വോട്ട് ചോദിക്കുന്നത് കാണാം. മെഗാസ്റ്റാര്‍ മമ്മൂട്ടിയോട് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ശ്വേതാ മേനോന്‍ വോട്ട് ചോദിക്കുന്ന രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 


മമ്മൂക്ക, എനിക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞു തന്റെ അടുത്തെത്തിയ ശ്വേതയോട് ഇങ്ങനെ ചുമ്മാ വോട്ട് ചോദിച്ചാല്‍ പോരാ എന്നും വോട്ടിന് പൈസ വേണമെന്നും മമ്മൂട്ടി പറയുന്നുണ്ട്. കയ്യില്‍ എത്ര പൈസയുണ്ടെന്ന് ശ്വേതയോട് തമാശരൂപേണ ചോദിക്കുന്ന മമ്മൂട്ടിയേയും വീഡിയോയില്‍ കാണാം. മറ്റൊരു സ്ഥാനാര്‍ഥിയായ ടിനി ടോമിനോട് എത്ര പൈസ കൈയില്‍ ഉണ്ടെന്ന് മമ്മൂട്ടി ചോദിക്കുമ്പോള്‍ സ്‌നേഹം തരാം എന്നാണ് ടിനി മമ്മൂട്ടിക്ക് നല്‍കുന്ന മറുപടി. ഇത് കേട്ട് തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന മനോജ് കെ.ജയന്‍ ടിനിയെ ചൂണ്ടി ഇവനെ സൂക്ഷിക്കണം എന്ന് മമ്മൂട്ടിയോട് പറയുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments