Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഷമ്മി തിലകനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി

Shammy Thilakan
, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (15:29 IST)
താരസംഘടനയായ അമ്മയില്‍ ഷമ്മി തിലകനെതിരായ വിവാദം പുകയുന്നു. ജനറല്‍ ബോഡി യോഗത്തിലെ പരിപാടികള്‍ ഷമ്മി തിലകന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇത് കണ്ട ഒരു പ്രമുഖ താരം ഷമ്മി തിലകന്റെ നടപടിയെ ചോദ്യം ചെയ്തിരുന്നു. അമ്മ നേതൃത്വത്തോട് ഈ താരമാണ് ഷമ്മിക്കെതിരെ പരാതിപ്പെട്ടത്. ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ഒരു കൂട്ടം താരങ്ങള്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, മമ്മൂട്ടിയടക്കമുള്ള ഏതാനും താരങ്ങള്‍ ഷമ്മിക്കെതിരെ ഉടന്‍ നടപടിയെടുക്കരുതെന്ന ആവശ്യത്തിലാണ്. മമ്മൂട്ടിയുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഷമ്മി തിലകനെതിരെ ഇപ്പോള്‍ നടപടിയെടുക്കാത്തതെന്നാണ് സൂചന. ഷമ്മി തിലകന് സംഘടന താക്കീത് നല്‍കിയേക്കാം. അതേസമയം, താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ഷമ്മി തിലകന്‍. താന്‍ ഒളിക്യാമറ വച്ചല്ല ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സംഘടനയുടെ ബൈ ലോയില്‍ വീഡിയോ എടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴുത്തില്‍ കറുത്ത ചരടില്‍ കോര്‍ത്ത താലി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി ആന്‍ അഗസ്റ്റിന്‍, തിരിച്ചു വരവ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്