മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു, ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം ഡിസംബറില്‍ !

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (19:03 IST)
മലയാളത്തിന്‍റെ അഭിമാനതാരം മമ്മൂട്ടി ഇടയ്ക്കൊക്കെ തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കും. ആ സിനിമകളൊക്കെയും ചരിത്ര വിജയങ്ങളായി മാറുകയും ചെയ്യും. വീണ്ടും ഒരു തമിഴ് ചിത്രത്തിന്‍റെ ഭാഗമാകാനൊരുങ്ങുകയാണ് മമ്മൂട്ടിയെന്നാണ് സൂചനകള്‍.
 
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ല്‍ ഒരു സുപ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി മമ്മൂട്ടി എത്തുമെന്നാണ് വിവരം.
 
കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിലേക്ക് ദുല്‍ക്കര്‍ സല്‍മാനെയും പരിഗണിക്കുന്നതായി ഒരു വാര്‍ത്ത കഴിഞ്ഞ വാരം വന്നിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ പ്രൊജക്ടില്‍ ചിമ്പുവും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനാണ് സാധ്യത.
 
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവിവര്‍മനാണ്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നയന്‍‌താരയായിരിക്കും നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി വരില്ല: പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം; രണ്ടാഴ്ച വെടിനിർത്തൽ

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ടുവച്ച രണ്ടാഴ്ചത്തെ വെടി നിര്‍ത്താന്‍ അംഗീകരിച്ചതായി ഇറാന്‍; ഹോര്‍മുസ് തുറക്കും

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

അടുത്ത ലേഖനം
Show comments