‘രാക്ഷസന്‍’ താരം വിഷ്ണു വിശാല്‍ വിവാഹമോചിതനായി, ഇനിയും സുഹൃത്തുക്കളായി തുടരുമെന്നും താരം

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (16:49 IST)
സമീപകാലത്ത് തമിഴ്നാട്ടിലും കേരളത്തിലും തരംഗമായ തമിഴ് ചിത്രമാണ് രാക്ഷസന്‍. ആ ക്രൈം ത്രില്ലറിലെ നായകനായ വിഷ്ണു വിശാല്‍ ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്. വിഷ്ണു വിശാല്‍ വിവാഹമോചിതനായി എന്നതാണ് പുതിയ വാര്‍ത്ത.
 
“ഒരു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാനും രജനിയും ഇപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്‍റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നല്‍കുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവര്‍ഷങ്ങള്‍ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും” - വിഷ്ണു വിശാല്‍ അറിയിച്ചു. 
 
നടന്‍ കെ നടരാജിന്‍റെ മകള്‍ രജനി നടരാജ് ആണ് വിഷ്ണുവിന്‍റെ ഭാര്യ. ഇരുവരും കോളജ് കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നു. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.
 
2011 ഡിസംബര്‍ രണ്ടിനായിരുന്നു വിവാഹം. 2017 ജനുവരി 30നാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്. കുട്ടിയുടെ പേര് ആര്യന്‍ എന്നാണ്.
 
വെണ്ണിലാ കബഡിക്കുഴു, ബലേ പാണ്ഡ്യ, കുള്ളനരിക്കൂട്ടം, നീര്‍ പറവൈ, മുണ്ടാസപ്പട്ടി, ജീവ, ഇന്‍‌ട്ര് നേട്ര് നാളൈ, മാവീരന്‍ കിട്ടു, രാക്ഷസന്‍ എന്നിവയാണ് വിഷ്ണു വിശാലിന്‍റെ പ്രധാന സിനിമകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments