Webdunia - Bharat's app for daily news and videos

Install App

Mammootty and Suresh Gopi: മമ്മൂട്ടി-സുരേഷ് ഗോപി ചിത്രം യൂണിവേഴ്‌സ് ! ഒന്നിലേറെ ഭാഗങ്ങള്‍ ഉണ്ടാകും; ഫഹദിനും കുഞ്ചാക്കോ ബോബനും നിര്‍ണായക വേഷം

മഹേഷ് നാരായണന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്

രേണുക വേണു
ചൊവ്വ, 11 ജൂണ്‍ 2024 (11:28 IST)
Mammootty and Suresh Gopi: മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ യൂണിവേഴ്‌സ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നിലേറെ ഭാഗങ്ങളിലായാണ് സിനിമ ഒരുക്കുക. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (LCU) പോലെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഈ സിനിമയില്‍ ഉണ്ടാകും. മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 
 
മഹേഷ് നാരായണന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഏകദേശം നാല് മാസത്തോളം നീണ്ടുനില്‍ക്കും. അടുത്ത മാസം കൊച്ചിയിലായിരിക്കും ചിത്രീകരണം ആരംഭിക്കുക. 
 
ഫഹദ് ഫാസിലാണ് ഈ ചിത്രം നിര്‍മിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് മമ്മൂട്ടി കമ്പനിയിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫഹദ് വില്ലന്‍ വേഷത്തില്‍ എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments