Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവര്‍ ഒന്നിക്കുന്നു! എന്തിനുവേണ്ടിയാണ്? പ്രധാന അപ്‌ഡേറ്റ് നാളെ

They unite! For what Prithviraj

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജൂണ്‍ 2024 (11:17 IST)
ഭ്രമയുഗത്തിന്റെ വിജയത്തിനുശേഷം അര്‍ജുന്‍ അശോകന്‍ വീണ്ടും ഫിലിം ക്യാമറയ്ക്ക് മുന്നിലെത്തിയ 'ആനന്ദ് ശ്രീബാല' റിലീസിന് ഒരുങ്ങുകയാണ്.
 വര്‍ഷങ്ങള്‍ക്കുശേഷം വിജയത്തിനുശേഷം ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ അഭിനയിച്ചു. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ പ്രധാന അപ്‌ഡേറ്റ് നാളെ എത്തും.
നാളെ വൈകുന്നേരം 6 മണിക്ക് ആനന്ദ് ശ്രീബാലയിലെ 5 പോസ്റ്ററുകള്‍ പുറത്ത് വരും. പ്രിഥ്വിരാജ്, ഫഹദ് ഫാസില്‍, ബേസില്‍ ജോസഫ്, നമിത ബൈജു, നസ്ലെന്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്ററുകള്‍ റിലീസ് ചെയ്യും.
 
അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സിദ്ദിഖ്, അപര്‍ണ്ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ആശ ശരത്, ഇന്ദ്രന്‍സ്, മനോജ് കെ യു, മാളവിക മനോജ് തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 മാളികപ്പുറം,2018 തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് പുതിയ ചിത്രവും തിയേറ്ററുകളില്‍ എത്തിക്കുന്നത്.വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ്. സംവിധായകന്‍ വിനയന്റെ മകനും സിനിമ താരവും ആണ് വിഷ്ണു വിനയ്.
 
രഞ്ജിന്‍ രാജാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.ചന്ദ്രകാന്ത് മാധവനാണ് ചായാഗ്രഹണം. കിരണ്‍ ദാസാണ് എഡിറ്റര്‍. ഗോപകുമാര്‍ ജി കെ,സുനില്‍ സിംഗ്, ജസ്റ്റിന്‍ ബോബന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോളിവുഡ് നിന്ന് അടിച്ച് മാറ്റിയോ?'കല്‍ക്കി 2898 എഡി' ട്രെയിലര്‍ കണ്ട് ആരാധകര്‍